ETV Bharat / state

എൻ ഭാസുരാംഗനെ മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

author img

By ETV Bharat Kerala Team

Published : Nov 9, 2023, 12:43 PM IST

Kandala Service Co operative Bank  Deposit fraud in Kandala Service Co operative Bank  karuvannur bank fraud a c moyitheen  കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്  കണ്ടല സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്  ഭാസുരാംഗൻ കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്  Kandala Service Co operative Bank N Bhasurangan  Milma removed Bhasurangan from the post  Cooperative Bank fraud in Kandala  ഭാസുരാംഗനെ മിൽമയിൽ നിന്ന് നീക്കി
Etv Bharateposit fraud in Kandala Service Co-operative Bank N Bhasurangan was removed from the post of administrative convener of Milma.

Deposit fraud in Kandala Service Co-operative Bank |കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ എൻ ഭാസുരാംഗനെ മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി.

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗനെ മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി. ഭാസുരാംഗനെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതായി മന്ത്രി ജെ ചിഞ്ചുറാണിയാണ് അറിയിച്ചത്. പകരം സംവിധാനം ഏർപ്പെടുത്താൻ രജിസ്ട്രാർക്ക് നിർദേശം നൽകിയതായും ഇന്ന് തന്നെ ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ ഭാസുരാംഗനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ അറിയിച്ചിരുന്നു. ഭാസുരാംഗനെ നേരത്തെ പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് തരംതാഴ്ത്തി മണ്ഡലം കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നെന്നും അതിന് ശേഷം ബാങ്കിന്‍റെ അന്വേഷണം വന്നപ്പോഴാണ് പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയതെന്നും സിപിഐ ജില്ല എക്സിക്യൂട്ടീവിന് ശേഷം മാങ്കോട് രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.

നിക്ഷേപ തട്ടിപ്പിൽ ഇ ഡി പിടിമുറുക്കിയതോടെയാണ് ഭാസുരാംഗനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി. കഴിഞ്ഞ 28 മണിക്കൂറായി ഭാസുരാംഗന്റെ പൂജപ്പുരയിലെയും മാറനല്ലൂരിലെയും വീടുകളിലും കണ്ടല സർവീസ് സഹകരണ ബാങ്കിലും ഇ ഡി റെയ്‌ഡ് നടന്നുവരികയാണ്. ഇന്നലെ (നവംബർ 8 )രാവിലെ 6 മണി മുതൽ ആരംഭിച്ച റെയ്‌ഡ്‌ 28 മണിക്കൂറിലേക്ക് കടക്കുകയാണ്.

ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട എൻ ഭാസുരാംഗനെ ഇന്നലെ രാത്രിയോടെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇസിജിയിലെ വ്യതിയാനത്തെ തുടർന്നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റിയത്. അതേസമയം ഭാസുരാംഗൻ കസ്റ്റഡിയിലാണെന്ന വാദം ഇ ഡി തള്ളിയിട്ടുണ്ട്. ഭാസുരാംഗൻ നിരീക്ഷണത്തിലാണെന്ന് ഇ ഡി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇഡി ഇന്നലെ കണ്ടല സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റ്‌ അനിൽകുമാറിന്‍റെ വസതിയിലും പരിശോധന നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.