ETV Bharat / state

അധികര ദുർവിനിയോഗം; സി ഐയ്ക്കും എസ്.ഐക്കുമെതിരെ ക്രിമിനൽ കേസ്

author img

By ETV Bharat Kerala Team

Published : Jan 15, 2024, 5:36 PM IST

Case Against Circle Inspector and S.I : അധികര ദുർവിനിയോഗം കാട്ടി കള്ള കേസ് എടുത്ത മുൻ തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടറിനും എസ്.ഐക്കുമെതിരെ കേസെടുത്ത് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

COURT News  case against Police officers  പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്  Judicial Magistrate Filed a Case
Case Against police

തിരുവനന്തപുരം: അധികര ദുർവിനിയോഗം കാട്ടി കള്ള കേസ് എടുത്ത സംഭവത്തിൽ മുൻ തമ്പാനൂർ സർക്കിൾ ഇൻസ്പെക്‌ടർക്കും എസ്.ഐക്കുമെതിരെ ക്രിമിനൽ കേസ് എടുത്തു (Case Against Circle Inspector and S.I). മുൻ തമ്പാനൂർ സർക്കിൾ ഇൻസ്പെക്‌ടർ പൃഥിരാജ്, ക്രൈം എസ്.ഐ വക്‌സലൻ എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുമി പി.എസിന്‍റെതാണ് ഉത്തരവ്.

സർക്കിൾ ഇൻസ്പെക്‌ടർ എന്ന അധികാരം ദുർവിനിയോഗം ചെയ്‌ത കള്ളക്കേസ് എടുത്തു എന്ന പരാതിയിൽ കരമന കാലടി സ്വദേശി വിനോദ് നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. 2016 ൽ വാദിയുടെ ബന്ധു മരണപ്പെട്ടു. ഇതിന് തുടർന്ന് വാദിയാണ് ബന്ധുവായ സ്ത്രീയെ അടിച്ച് കൊന്നത് എന്ന് കാട്ടി വ്യാജമായി കൊലക്കുറ്റം ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. എന്നാൽ ഈ സ്ത്രീ മരിക്കുന്നത് 2016 സെപ്റ്റംബർ 2 നാണ്. എന്നൽ പൊലീസ് മരിച്ചു എന്ന് പറയുന്നത് 2016 സെപ്റ്റംബർ 9 ആണ്.

അതേസമയം നേരായ പ്രതികളെ അന്വേഷിച്ച് കണ്ടെത്താതെ വാദിയെ മന:പൂർവ്വ പ്രതിയാക്കുക ആയിരുന്നു എന്നാണ് ഹർജിയിൽ പറയുന്നുന്നത്. ഫെബ്രുവരി 29 ന് എ സി പി നേരിട്ടോ അഭിഭാഷകൻ മുഖേനേയോ കോടതിയിൽ നേരിട്ട് ഹാജരാകണം. ഗൂഡാലോചന, ഭീഷണിപ്പെടുത്തു, ചീത്തവിളിക്കുക എന്നീവകുപ്പുകളാണ് ചുമത്തിയത്.

രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ: തമിഴ്‌നാട് വെളിപ്പാളയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ഡ്യൂട്ടിക്കിടെ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്‌തതിനാണ് നടപടി(Two Tamil Nadu cops suspended after joining BJP on duty). സ്‌പെഷ്യൽ സബ് ഇൻസ്‌പെക്‌ടർ കാർത്തികേയനെയും സബ് ഇൻസ്‌പെക്‌ടർ രാജേന്ദ്രനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്‌. ആവുരിത്തിടലിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ നടത്തിയ റോഡ് ഷോയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് പുലിവാലു പിടിച്ചത്.

ബിജെപി അംഗങ്ങളെ ചേർക്കുന്ന സ്‌റ്റാളിലേക്ക് പോയ പൊലീസുകാർ ചട്ടങ്ങളുടെ ലംഘനം നടത്തി എൻറോൾമെന്‍റിന് ആവശ്യമായ നമ്പറിലേക്ക് 'മിസ്‌ഡ് കോൾ' നൽകിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സർവീസ് ചട്ടങ്ങളുടെ ലംഘനവും പ്രോട്ടോക്കോളുകളുടെ ലംഘനവുമാണ് നടന്നതെന്ന് നാഗപട്ടണം ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് ഹര്‍ഷ് സിങ് അന്ന് തന്നെ പ്രാഥമിക അന്വേഷണം നടത്തി, ഇരുവരെയും ഡിസംബർ 28-ന് ആംഡ് റിസർവ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് സംബന്ധിച്ച് വിശദമായ വകുപ്പ് തല അന്വേഷണം നടത്തി ഇരുവരും സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് സസ്പെന്‍റ് ചെയ്‌തതെന്ന് നാഗപട്ടണം സൂപ്രണ്ട് പറഞ്ഞു. തമിഴ്‌നാട് സബോർഡിനേറ്റ് പൊലീസ് ഓഫീസർമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് തഞ്ചാവൂർ റേഞ്ചിലെ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ജയചന്ദ്രനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത്.

അതേസമയം പൊലീസുകാർക്ക് എതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. എന്നാൽ ഇത്തരം അച്ചടക്കനടപടികൾ നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏത് അപ്പീലിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Also Read: കോഴിക്കോട് പൊലീസിന് നേരെ ആക്രമണം; വാഹനം അടിച്ച് തകര്‍ത്തു, 4 പേര്‍ കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.