ETV Bharat / state

Infighting In LJD| എല്‍.ജെ.ഡി പിളരുമോ? അതോ തര്‍ക്കം തീരുമോ? നിര്‍ണായക യോഗം ഇന്ന്

author img

By

Published : Nov 20, 2021, 8:39 AM IST

Updated : Nov 20, 2021, 8:45 AM IST

എല്‍.ജെ.ഡി സംസ്ഥാന ഭാരവാഹി യോഗം കോഴിക്കോട്  infighting In Ljd state committee meeting kozhikode  വിമത വിഭാഗം എം.വി ശ്രേയാംസ്‌ കുമാര്‍  കോഴിക്കാട് വാര്‍ത്ത  kerala news  kozhikode news  കേരള വാര്‍ത്ത  kerala politics  സിപിഎം എല്‍ഡിഎഫ്  cpm ldf
Infighting In Ljd | എല്‍.ജെ.ഡി സംസ്ഥാന ഭാരവാഹി യോഗം ശനിയാഴ്‌ച കോഴിക്കോട് ചേരും

Infighting In LJD| എം.വി ശ്രേയാംസ്‌കുമാറിന്‍റെ (MV Shreyams Kumar) നേതൃത്വത്തിനെതിരെ വിമത വിഭാഗം നേതാക്കള്‍ നിലപാട് കടുപ്പിക്കുന്നതിനിടെയിലാണ് നവംബര്‍ 20 ന് കോഴിക്കോട് എല്‍.ജെ.ഡി ഭാരവാഹി യോഗം (LJD Leaders)

തിരുവനന്തപുരം/കോഴിക്കോട്: പിളര്‍പ്പിന്‍റെ വക്കിലെത്തിയ എല്‍.ജെ.ഡിക്ക് (Infighting In LJD) ഇന്ന് നിര്‍ണായക ദിനം. സംസ്ഥാന ഭാരവാഹി യോഗം (LJD Leaders) കോഴിക്കോട് ചേരും. സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ് കുമാറിനെ (MV Shreyams Kumar) അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഷേഖ് പി ഹാരിസ് അടക്കമുള്ള വിമതര്‍. ഈ മാസം 20ന് മുമ്പ് ശ്രേയാംസ് കുമാര്‍ അധ്യക്ഷ പദവി രാജി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

വിമതര്‍ മുന്നണിയിലെ പ്രമുഖ പാര്‍ട്ടിയായ സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. ഷേഖ് പി ഹാരിസും സുരേന്ദ്രന്‍ പിളളയുമാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. നേതൃത്വം മാറിയില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന് നേതാക്കള്‍ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. അതേസമയം തര്‍ക്കം പരിഹരിക്കുമെന്നും പിളര്‍പ്പിനുളള സാധ്യതയില്ലെന്നാണ് എം.വി ശ്രേയാംസ് കുമാര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഷേഖ് പി ഹാരിസ് അടക്കമുളളവരുടെ നീക്കം അച്ചടക്കലംഘനം തന്നെയാണ്. എന്നാല്‍, ആര്‍ക്ക് മുന്നിലും വാതില്‍ കൊട്ടിയടയ്ക്കില്ലെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

'പുതിയ കമ്മിറ്റി പ്രഖ്യാപിച്ചേക്കും'

സംസ്ഥാന കൗണ്‍സില്‍ വിളിച്ച് പുതിയ കമ്മിറ്റി പ്രഖ്യാപിക്കാനാണ് വിമത നീക്കം. സംസ്ഥാന നേതൃയോഗം വിളിച്ചിട്ട് ഒമ്പത് മാസമായി. സംസ്ഥാന പ്രസിഡന്‍റ് യോഗം വിളിക്കാന്‍ തയ്യാറായില്ല. നിയമസഭ തെരഞ്ഞെടുപ്പ് അവലോകനവും നടന്നിട്ടില്ല. എല്‍.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല മുന്നണി വിടാനുള്ള തീരുമാനം എടുത്ത യോഗത്തില്‍, തീരുമാനിച്ച ഒരുകാര്യവും നടപ്പാക്കിയില്ല. സ്വന്തം കാര്യം മാത്രമാണ് ശ്രേയാംസ്‌ കുമാര്‍ നോക്കുന്നത്. തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് വിമതര്‍ ഉന്നയിക്കുന്നത്.

ALSO READ: Amar Chandra Banthia | അമർ ചന്ദ്ര ബന്തിയ: ആയുധങ്ങളില്ലാതെ ബ്രിട്ടീഷ് ആധിപത്യത്തെ എതിരിട്ട പോരാളി

Last Updated :Nov 20, 2021, 8:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.