ETV Bharat / state

തിരുവനന്തപുരത്ത് നിന്ന് നാഗ്‌പൂരിലേക്ക് പുതിയ വിമാന സര്‍വീസുമായി ഇന്‍ഡിഗോ

author img

By

Published : Mar 31, 2023, 8:41 PM IST

ഇന്‍ഡിഗോ  തിരുവനന്തപുരത്ത് നാഗ്‌പൂർ വിമാനം  indigo  Nagpur form Trivandrum indigo Flight  ഇന്‍ഡിഗോ എയര്‍ലൈന്‍സ്  Indigo Airlines
ഇന്‍ഡിഗോ

സ്റ്റോപ് വണ്‍ പ്രതിദിന സര്‍വീസാണ് ഇൻഡിഗോ പുതുതായി ആരംഭിച്ചിരിക്കുന്നത്

തിരുവനന്തപുരം : മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സ്റ്റോപ് വണ്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം-നാഗ്‌പൂര്‍ സെക്‌ടറില്‍ യാത്ര ചെയ്യാന്‍ രണ്ട്‌ വിമാനങ്ങളെ ആശ്രയിച്ചിരുന്ന സ്ഥിതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്.

വിമാനം തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുലര്‍ച്ചെ 03.05ന് പുറപ്പെട്ട് പൂനെ വഴി രാവിലെ 7 മണിക്ക് നാഗ്‌പൂരില്‍ (6E 2447) എത്തിച്ചേരും. മടക്ക വിമാനം (6E 835) നാഗ്‌പൂരില്‍ നിന്ന് രാത്രി 12.05ന് പുറപ്പെട്ട് 04.10ന് തിരുവനന്തപുരത്തെത്തും. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് വിമാനം മാറി കയറേണ്ടതില്ല എന്ന്‌ മാത്രമല്ല, യാത്രാസമയം 4 മണിക്കൂറായി കുറയുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.