നിങ്ങളുടെ ഇന്ന് (ജൂലൈ 05 ചൊവ്വ 2022)

author img

By

Published : Jul 5, 2022, 7:01 AM IST

നിങ്ങളുടെ ഇന്ന്  horoscope today  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  Todays astrology  ഇന്നത്തെ രാശിഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

ചിങ്ങം: ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജസ്വലതയും ഉത്സാഹവും ഉള്ളവരായിരിക്കും. ഇത് വിവിധ മേഖലകളില്‍ വിജയം കൈവരിക്കാന്‍ നിങ്ങളെ പ്രാപ്‌തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഇന്നത്തെ സാമ്പത്തിക ചെലവുകളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതാണ്.

കന്നി: ഇന്ന് സ്ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്‌ക്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. പ്രിയപ്പെട്ടവരോട് നിങ്ങള്‍ എങ്ങനെ പെരുമാറിയാലും അത് അവര്‍ കാര്യമാക്കില്ല

തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍, കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഇന്ന് നക്ഷത്രങ്ങള്‍ സ്വയം സ്ഥാനക്രമീകരണം നടത്തിയിട്ടുണ്ട്‌..!

വൃശ്ചികം: ഇന്ന് കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. ആളുകളുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നത് തടയാന്‍ ശ്രമിക്കുക. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള സമയം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ധനു: പ്രവൃത്തിയില്‍ നിങ്ങള്‍ കാണിക്കുന്ന അനായാസതയും അനുകൂല സമീപനവും സഹപ്രവര്‍ത്തകര്‍ ആസ്വദിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങളുടെ സാമൂഹികമായ കഴിവും, പുഞ്ചിരിയും കൂടുതല്‍ തിളക്കമുള്ളതാക്കുക. സ്‌നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് ഇന്നത്തെ വൈകുന്നേരം നിങ്ങളെ കൂടുതല്‍ ശാന്തനാക്കും.

മകരം: നിങ്ങളുടെ അസാധ്യമായ നര്‍മബോധം ചുറ്റുമുള്ളവരെ ദിനം മുഴുവന്‍ സന്തോഷമുള്ളവരാക്കും. ഭാവിയിലും നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ഇത് മറ്റുള്ളവരെ പ്രേരിപ്പിക്കും. പ്രശ്‌നങ്ങള്‍ നിസാരമായി പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവും മറ്റുള്ളവരില്‍ മതിപ്പുളവാക്കും.

കുംഭം: നിങ്ങളുടെ ഏറ്റവും മികച്ച ദിനമായിരിക്കും ഇന്ന്. പ്രതിബദ്ധതയും കാര്യക്ഷമതയും നിറഞ്ഞ ദിനം. നിങ്ങളുടെ മികവുകൊണ്ട് മറ്റുള്ളവരെ നിഷ്പ്രഭമാക്കും. ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ കൂടുതല്‍ ഉന്മേഷവാനാവുകയും മറ്റുള്ളവരുടെ ജോലി കൂടി പൂര്‍ത്തിയാക്കാന്‍ താത്‌പര്യപ്പെടുകയും ചെയ്യും. അനുമോദനങ്ങള്‍ക്ക് നിങ്ങള്‍ പാത്രമാകും.

മീനം: നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിയമപരമായ തര്‍ക്കങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഒരു തൃപ്‌തികരമായ അവസാനം ഉണ്ടാകും. സാമ്പത്തികമായി നല്ല ദിനമായിരിക്കും ഇന്ന്. ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ കുടുംബകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. വൈകുന്നേരങ്ങള്‍ സംഗീതം, നൃത്തം എന്നിവയാല്‍ സമ്പന്നമായിരിക്കും.

മേടം: ഇന്ന് അസാമാന്യ മികവ് നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നിരുന്നാലും, മിന്നുന്നതെല്ലാം പൊന്നല്ല എന്നത് ഓര്‍മിക്കുക. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാന്‍ അവരോടൊപ്പം കുറച്ചുസമയം നിങ്ങള്‍ ചെലവഴിച്ചേക്കും. നിങ്ങളുടെ വിജയത്തില്‍ സംഭാവന നല്‍കിയവരെ അംഗീകരിക്കുന്നത് ഇന്ന് നിങ്ങള്‍ക്ക് ഗുണകരമാകും. നിങ്ങള്‍ ഇന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങളും വസ്ത്രങ്ങളും വാങ്ങിനല്‍കും.

ഇടവം: നിങ്ങള്‍ക്ക് ചിന്തോദ്ദീപകവും അംഗീകാരം ലഭിക്കുന്നതുമായ ഒരു ദിനമാകും ഇന്ന്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതില്‍ നിരാശപ്പെടരുത്. ഇന്നത്തോടെ എല്ലാം അവസാനിക്കില്ല എന്ന ചിന്ത മനസില്‍ ഉണ്ടാകണം. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാര്യങ്ങള്‍ മികച്ച രീതിയില്‍ മാറുന്നതിന് സഹായിക്കും.

മിഥുനം: ഇന്നത്തെ ദിവസത്തില്‍ സന്തോഷവും സംതൃപ്‌തിയും നന്നായി ആസ്വദിക്കുക. ഈ ദിവസം സമാധാനപൂർവം കടന്നുപോകും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. ഈ ദിവസത്തിന്‍റെ മധ്യഭാഗത്തിന് ശേഷമുള്ള ഗ്രഹനില അനുകൂലമല്ല. നിങ്ങൾ ലോലഹൃദയര്‍ ആയി കാണപ്പെട്ടേക്കാം. ഇതിന്‍റെ ഫലമായി അസ്വസ്ഥതയും ദേഷ്യവും ഉണ്ടായേക്കാം.

കര്‍ക്കടകം: നിങ്ങളുടെ അന്തസും അഭിമാനവും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ സ്വഭാവവും മഹാമനസ്‌കതയും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കും. ആസ്വാദനത്തിനും മറ്റുമായി നിങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കും. ഉത്സാഹവും കളിചിരിയും നിറഞ്ഞ ഒരു ദിനമായിരിക്കും നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.