പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ക്യാമ്പസ്; അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍

author img

By

Published : Oct 1, 2021, 6:13 PM IST

PALA CAMPUS MURDER  higher education minister r bindhu directed to start urgent awareness programs for students  higher education minister directed to start urgent awareness programs for students  minister r bindhu directed to start urgent awareness programs for students  r bindhu directed to start urgent awareness programs for students  r bindhu  higher education minister r bindhu  higher education minister  bindhu  ഉന്നത വിദ്യാഭ്യാസ മന്ത്രി  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു  ആര്‍ ബിന്ദു  മന്ത്രി ആര്‍ ബിന്ദു  ബിന്ദു  പാലാ ക്യാമ്പസ് കൊലപാതകം  ക്യാമ്പസ് കൊലപാതകം  അടിയന്തര ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമിടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി  അടിയന്തര ബോധവത്കരണ പരിപാടി  ബോധവത്കരണ പരിപാടി  CAMPUS MURDER  കോട്ടയം കൊലപാതകം  വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊന്ന സംഭവം

ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനാണ് മന്ത്രി പ്രാഫ.ആര്‍. ബിന്ദു നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം: ക്യാമ്പസുകളിൽ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി കൊല ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ അടിയന്തര ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനാണ് മന്ത്രി പ്രാഫ.ആര്‍. ബിന്ദു നിര്‍ദേശം നല്‍കിയത്.

READ MORE: മനോദൗര്‍ബല്യത്തിനെതിരെ ബോധവത്കരണം നടത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു

ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ നടത്തണം. ലിംഗ നീതിയെപ്പറ്റി വിശദമായ വിവരണവും ഉള്‍പ്പെടുത്തണം. ഐ.സി.സിയും ജെണ്ടര്‍ ജസ്റ്റീസ് ഫോറങ്ങളും ഉപയോഗിക്കണം. ഐ.സി.സി അംഗങ്ങളുടെ പേരു വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.

ഒക്‌ടോബറില്‍ തന്നെ ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ച മന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം സ്ഥാപന മേധാവികള്‍ക്ക് ഉടന്‍ നല്‍കണമെന്നും വ്യക്തമാക്കി. പാലാ സെന്‍റ് തോമസ് കോളജിൽ വിദ്യാർഥിനിയെ കഴുത്തറത്ത് കൊന്ന സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.