തലയുയര്‍ത്തി ആനമുത്തച്ഛന്‍ ഗിന്നസിലേയ്ക്ക്

author img

By

Published : Nov 3, 2020, 4:10 PM IST

Updated : Nov 6, 2020, 2:41 PM IST

തലയുയര്‍ത്തി ആനമുത്തച്ഛന്‍  തലയുയര്‍ത്തി ആനമുത്തച്ഛന്‍ ഗിന്നസിലേക്ക്  കോട്ടൂർ ആന പരിപാലന കേന്ദ്രം  സോമൻ എന്ന ആന  ഏറ്റവും പ്രായം കൂടിയ ആന  Elephant grandfather watig Guinness  Elephant in Guinness

ഒത്ത ഉയരം, നീളമുള്ള കൊമ്പുകൾ, ആരെയും ആകർഷിക്കുന്ന തലയെടുപ്പ് കാഴ്ചക്കുറവ് ഒഴിച്ചാൽ ഇപ്പോഴും പൂർണ ആരോഗ്യവാന്‍. 78 തികഞ്ഞ സോമന് ഗിന്നസ് പട്ടം വാങ്ങാനുള്ള ഒരുക്കത്തിലാണ് വനപാലകർ.

തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ ആന മുത്തച്ഛനാണ് സോമൻ. ഒത്ത ഉയരം, നീളമുള്ള കൊമ്പുകൾ, ആരെയും ആകർഷിക്കുന്ന തലയെടുപ്പ് കാഴ്ചക്കുറവ് ഒഴിച്ചാൽ ഇപ്പോഴും പൂർണ ആരോഗ്യവാന്‍. 78 തികഞ്ഞ സോമന് ഗിന്നസ് പട്ടം വാങ്ങാനുള്ള ഒരുക്കത്തിലാണ് വനപാലകർ. ലോകത്തിലെ പ്രായമുള്ള ആനയെന്ന ഗിന്നസ് ബുക്ക് റെക്കോഡിനായാണ് സോമനും ആരാധകരും കാത്തിരിക്കുന്നത്. കൂടാതെ സോമനെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ ആനക്കൂട്ടം ആദരിക്കുകയും ചെയ്തു.

തലയുയര്‍ത്തി ആനമുത്തച്ഛന്‍ ഗിന്നസിലേയ്ക്ക്

78 വയസ് പൂർത്തിയായതോടെ ലോകത്ത് ഇത്രയും പ്രായമുള്ള ആനകൾ ജീവിച്ചിരിപ്പില്ല എന്നാണ് വനംവകുപ്പ് പറയുന്നത്. അടുത്തിടെ ചരിഞ്ഞ ദേവസ്വം ബോർഡിന്‍റെ 82 വയസുകാരി ദാക്ഷായണിയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണചെലവ് കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെ തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുന്നതായി ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസി തീരുമാനിച്ചത്. ഇതിലേയ്ക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതിനായി ആയിരം ഡോളറോളം വേണ്ടിവരുമെന്നാണ് കാപ്പുകാട് അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ സതീശൻ പറയുന്നത്.

നിലവിൽ ഏഷ്യൻ-ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്. ഗിന്നസ് റെക്കോഡ് ലഭിക്കുമ്പോൾ സോമൻ എന്ന പേരിന് പെരുമ പോര എന്ന് തോന്നിയത് കൊണ്ടാവാം സോമനാഥൻ എന്ന പേരിട്ട് ഗസറ്റ് വിജ്ഞാപനത്തിലുടെ പേര് മാറ്റാനും ആലോചനയുണ്ട്. 3028 രൂപയാണ് ഒരു ദിവസം ആനയുടെ പരിപാലന ചെലവ്. സോമന്‍റെ പരിപാലന ചെലവിനായി വിദേശ വിനിമയ ചട്ടം അനുസരിച്ച് കയർഫെഡ് രൂപവത്കരിക്കാനും ആലോചനയുണ്ട്. ഇതിന് പുറമേ സ്പോൺസർമാരുടെ സഹായവും തേടുന്നുണ്ട്.

Last Updated :Nov 6, 2020, 2:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.