ETV Bharat / state

കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: 'പ്രതിസന്ധി പരിഹരിക്കണം'; പ്രതികരിച്ച് യാത്രക്കാര്‍

author img

By

Published : Nov 6, 2021, 11:16 AM IST

കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: 'പ്രതിസന്ധി പരിഹരിക്കണം'; പ്രതികരിച്ച് യാത്രക്കാര്‍
കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: 'പ്രതിസന്ധി പരിഹരിക്കണം'; പ്രതികരിച്ച് യാത്രക്കാര്‍

ചികിത്സയ്‌ക്കും തൊഴിലിനും പോകുന്നവരെ സമരം പ്രതികൂലമായി ബാധിച്ചു.

തിരുവനന്തപുരം: ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആര്‍.ടി.സി ജീവനക്കാർ സമരം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി യാത്രക്കാര്‍. തൊഴിലിടങ്ങളിലും മറ്റ് അത്യാവശ്യ ഇടങ്ങളിലും എത്താന്‍ കഴിയാതെ സ്ഥിതിയാണുള്ളതെന്നും പ്രതിസന്ധി പരിഹരിക്കണമെന്നും ഇവര്‍ പറയുന്നു. ഗ്രാമീണമേഖലയിലെയടക്കം ആളുകളെ സമരം കാര്യമായി ബാധിച്ചു.

രണ്ടാം ദിവസവും കെ.എസ്.ആര്‍.ടി.സി ജീവനക്കാർ സമരം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി യാത്രക്കാര്‍.

ALSO READ: സമരം രണ്ടാം ദിനം; കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദേശം ഫലം കണ്ടില്ല

രോഗികളും വിദ്യാർഥികളുമടക്കമുള്ളവർ മണിക്കൂറുകൾ ബസിനായി കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിനിടെ കെ.എസ്‌.ആര്‍.ടി.സി.യില്‍ ഡ്യൂട്ടിയ്ക്ക് ഹാജരായ ജീവനക്കാർക്കെതിരെ സമരാനുകൂലികൾ പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി. ഡി.എഫും എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന എംപ്ലോയിസ് യൂണിയനും രണ്ടാം ദിവസത്തേക്ക് സമരം നീട്ടുകയായിരുന്നു. തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകൾ സർവീസ് നടത്തുമെന്ന് സൂചന ലഭിച്ചെങ്കിലും നിലവിലെ സ്ഥിതി അങ്ങനെയല്ല.

സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകൾ 24 മണിക്കൂർ പണിമുടക്ക് വെള്ളിയാഴ്ച അവസാനിപ്പിച്ചെങ്കിലും അത് സർവീസിൽ പ്രതിഫലിക്കുന്നില്ല. ഇതോടെ, തുടർച്ചയായ രണ്ടാം ദിവസവും ജനം വലഞ്ഞു. ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.