കത്ത് വിവാദം: ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും

author img

By

Published : Nov 23, 2022, 9:35 AM IST

letter controversy  crime branch will take the mayors statement  crime branch investigation in letter controversy  mayor arya rajendran  മേയർ ആര്യ രാജേന്ദ്രൻ  നിയമന കത്ത് വിവാദം  കത്ത് വിവാദം  കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച്  നിയമന ശിപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച്  ക്രൈംബ്രാഞ്ച് മേയറുടെ മൊഴിയെടുക്കും  സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ  കൗൺസിലർ ഡി ആര്‍ അനിൽ  മേയർ ആര്യ രാജേന്ദ്രൻ  ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴിയെടുക്കും  മേയറുടെ മൊഴി

മേയർ ആര്യ രാജേന്ദ്രൻ, സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ, കൗൺസിലർ ഡി ആര്‍ അനിൽ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് എടുക്കും. വിശദമായ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

തിരുവനന്തപുരം: നഗരസഭയിലെ നിയമന ശിപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. തുടർന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ, കൗൺസിലർ ഡി ആര്‍ അനിൽ എന്നിവരുടെയും മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മൂവരുടെയും മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയെങ്കിലും നിലവിൽ കേസെടുത്ത പശ്ചാത്തലത്തിൽ മേയർ അടക്കമുള്ളവരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ ആലോചന. അതേസമയം ഏറെ കോളിളക്കം സൃഷ്‌ടിച്ച മേയറുടെ പേരിൽ പുറത്തുവന്ന വിവാദ നിയമന ശിപാർശ കത്ത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കോര്‍പറേഷനിൽ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം.

നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ശിപാർശ.

തുടർന്ന് നഗരസഭയിലെ കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി അനിൽകാന്ത് ഉത്തരവിടുകയായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പുറത്തു വന്ന കത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി അനില്‍കാന്താണ് ക്രൈം ബ്രാഞ്ചിനോട് നിര്‍ദേശിച്ചത്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്താണ് അന്വേഷണം നടത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.