ETV Bharat / state

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നാണമില്ല: രൂക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

author img

By PTI

Published : Dec 13, 2023, 1:47 PM IST

Updated : Dec 13, 2023, 1:53 PM IST

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  Chief Minister Pinarayi Vijayan  Kerala Governor Arif Mohammed Khan  senate of universities in the state  തിരുവനന്തപുരം  മന്ത്രിസഭയ്ക്കെതിരെ ആരിഫ് മുഹമ്മദ് ഖാൻ  Arif Mohammad Khan against Kerala Cabinet  സർവ്വകലാശാല സെനറ്റ്  സർവ്വകലാശാല തെരഞ്ഞെടുപ്പ്  University election  University election sfi kerala  Arif Mohammad Khan sfi issue  Arif Mohammad Khan against navakerala sadasu  എസ്എഫ്‌ഐ ആരിഫ് മുഹമ്മദ് ഖാൻ  ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയൻ
arif-mohammad-khan-against-kerala-cabinet

Kerala Governor Arif Mohammed Khan 'സ്വാഭാവിക പ്രതിഷേധ'ത്തിന്‍റെ ഭാഗമായി സർക്കാർ സ്വത്തുക്കൾ നശിപ്പിക്കാൻ എസ്എഫ്ഐക്ക് അധികാരമോ ? ഗവർണർ ചോദിച്ചു. നവകേരള സദസിനെതിരെയും ഗവര്‍ണര്‍ ആഞ്ഞടിച്ചു.

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Kerala Governor Arif Mohammad Khan criticized Chief Minister Pinarayi Vijayan and the Kerala Cabinet) "ഇവർക്ക് നാണക്കേടില്ല" എന്നാണ് ഗവർണർ ഡൽഹിയിൽ പറഞ്ഞത്. സംസ്ഥാനത്തെ ചില സർവ്വകലാശാലകളുടെ സെനറ്റിലേക്ക് താൻ നാമനിർദ്ദേശം ചെയ്‌തതിൽ ഇടത് സർക്കാർ മന്ത്രിമാരിൽ നിന്ന് തനിക്കെതിരെ ഉണ്ടായ വിമർശനങ്ങളെ പരാമർശിക്കുകയായിരുന്നു ഗവർണർ.

സെനറ്റിലേക്ക് ഞാൻ ആരെ നാമനിർദ്ദേശം ചെയ്യുന്നു എന്നതിൽ അവർക്ക് എന്തിനാണ് ആശങ്ക? ധനമന്ത്രി വന്ന് ഒരാളെ നാമനിർദ്ദേശം ചെയ്യാൻ എന്നോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തീരെ നാണമില്ല. മുഖ്യമന്ത്രിമാരും മന്ത്രിമാരും എങ്ങനെ ഇക്കാര്യം അറിഞ്ഞു ? വൈസ് ചാൻസലർ ശുപാർശ ചെയ്‌ത ലിസ്‌റ്റിൽ നിന്ന് വ്യത്യസ്‌തമാണോ ഞാൻ നോമിനേറ്റ് ചെയ്‌തത്? എനിക്ക് ശുപാർശ ചെയ്യാൻ, മുഖ്യമന്ത്രിമാരും മന്ത്രിമാരും നോമിനികളുടെ പട്ടിക വിസിക്ക് ശുപാർശ ചെയ്‌തുവെന്നും ഗവർണർ പറഞ്ഞു.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും നിർദ്ദേശിച്ച പേരുകൾ വിസിമാർ ശുപാർശ ചെയ്യുന്നതായി കണ്ടെത്തിയാൽ "ഞാൻ ആ വിസിമാർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"ആർക്കും ആരെയും നോമിനേറ്റ് ചെയ്യാൻ എന്നെ നിർബന്ധിക്കാനാവില്ല. എനിക്ക് അധികാരമുണ്ടെങ്കിൽ, ഞാൻ എന്‍റെ വിവേചനാധികാരം പ്രയോഗിക്കുമെന്നും എങ്ങനെയാണ് വിവേചനാധികാരം വിനിയോഗിച്ചതെന്ന് മാധ്യമങ്ങളോട് പറയാൻ ഞാൻ ബാധ്യസ്ഥനല്ല എന്നും," ഖാൻ പറഞ്ഞു.

നാല് വിദ്യാർത്ഥികളെ കേരള സർവകലാശാലയുടെ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്‌തത് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. തനിക്ക് ഇതിന്‍റെ കാരണങ്ങളെക്കുറിച്ച് അറിയില്ലെന്നും എസ്എഫ്‌ഐ (സ്‌റ്റുഡന്‍റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ) പ്രവർത്തകരുടെ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോമിനേഷനുകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ഖാൻ പറഞ്ഞു.

തിങ്കളാഴ്‌ച രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ തന്‍റെ വാഹനം സി.പി.ഐ.എമ്മുകാർ ആക്രമിച്ചു പ്രതിഷേധത്തിന്‍റെ പേരിൽ സർക്കാർ സ്വത്തുക്കൾ നശിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഖാൻ ചോദിച്ചു. കൂടാതെ ആക്രമണത്തിന് ശേഷമുള്ള തന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയും 'ഗുണ്ട' എന്ന് വിളിക്കുകയും ചെയ്‌തു, ഇത് അവരുടെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് ഖാൻ പറഞ്ഞു.

എന്‍റെ കാർ ആക്രമിക്കപ്പെടുന്നത് എല്ലാവരും കണ്ടു, ഞാൻ ആരെയും ആക്രമിക്കുന്നില്ല, പക്ഷേ അവർ, അവരുടെ രാഷ്ട്രീയ ധാർമികത കാണിച്ചുവെന്നാണ് പറയുന്നതെങ്കിൽ, അവർ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചാണ് പറയുന്നത്. അത് അവരുടെ മാനസികാവസ്ഥയാണെന്നും ഗവർണർ പറഞ്ഞു. 'സ്വാഭാവിക പ്രതിഷേധ'ത്തിന്‍റെ ഭാഗമായി സർക്കാർ സ്വത്തുക്കൾ നശിപ്പിക്കാമോയെന്നും ഗവർണർ ചോദിച്ചു. പ്രതിഷേധത്തിന്‍റെ പേരിൽ സർക്കാർ സ്വത്ത് നശിപ്പിക്കാൻ അവർക്ക് (എസ്എഫ്ഐ) അവകാശമുണ്ടോ? വിമാനത്തിനുള്ളിൽ വാക്കാലുള്ള മുദ്രാവാക്യം വിളിച്ചവർക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപേക്ഷകളോ നിവേദനങ്ങളോ ശേഖരിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിൽ അത് പ്രാദേശികമായി ശേഖരിച്ച് സംസ്ഥാന തലസ്ഥാനത്തേക്ക് അയക്കാമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസ് എന്ന ജനസമ്പർക്ക പരിപാടിയുടെ പിന്നിലെ ഉദ്ദേശ്യമെന്താണെന്നും ഖാൻ ചോദിച്ചു.

Last Updated :Dec 13, 2023, 1:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.