ETV Bharat / state

മുഖ്യമന്ത്രിക്കും കൗതുകമായ 'അഗാം' ; സെക്രട്ടേറിയറ്റിൽ കായ്‌ക്കും ഇനി മുത്തശ്ശിമാവിന്‍റെ പിൻഗാമി

author img

By

Published : Jan 12, 2023, 9:10 PM IST

agam mango tree at ags office  ags office  agam mango tree  അഗാം  അഗാം മാവ്  അഗാം മാവ് എജീസ് ഓഫിസ്  എജീസ് ഓഫിസിലെ അഗാം മാവ്  എജീസ് ഓഫിസ് വളപ്പിലെ പ്രത്യേക ഇനം മാവ്  മുഖ്യമന്ത്രി പിണറായി വിജയൻ  minister p prasad  chief minister pinarayi vijayan  മന്ത്രി പി പ്രസാദ്
അഗാം

സംസ്ഥാനത്തുടനീളം ഈ മാവിന്‍റെ തൈകൾ നടാൻ പദ്ധതിയിടുന്നതായി മന്ത്രി പി പ്രസാദ് അറിയിച്ചു. ഏജീസ് ഓഫിസ് വളപ്പിലെ ഈ മാവിന്‍റെ ഗ്രാഫ്റ്റ് ചെയ്തെടുത്ത തൈകൾ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി നട്ടു

സെക്രട്ടേറിയറ്റിൽ അഗാം മാവിൻ തൈകൾ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം : ഒരു മാങ്ങയ്ക്ക്‌ രണ്ട് കിലോയോളം തൂക്കം. ഋതുഭേദമില്ലാതെ കായ്ക്കും, 100 വർഷത്തിലേറെ പഴക്കമുണ്ട് ഏജീസ് ഓഫിസ് (അക്കൗണ്ടന്‍റ് ജനറൽസ് ഓഫിസ്) വളപ്പിലെ മുത്തശ്ശി മാവിന്. ഇതിന്‍റെ തൈ കിട്ടുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിലാണ് 'അഗാമി'ന്‍റെ രംഗപ്രവേശം.

ഓഫിസിന് തൊട്ട് എതിർവശമുള്ള ഈ മാവിന്‍റെ തൈ മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടുകൂടി ഒരു വർഷമായി അതിന് പിന്നാലെയായിരുന്നു സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ വലിയ മല സുരേഷും പിആർഒ രാജ്മോഹനും. തുടർന്ന്, കേരള സർവകലാശാലയിലെ ജൈവവൈവിധ്യ കേന്ദ്രം നടത്തിയ പഠനത്തിൽ ഈ മാവിനം അപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തി.

കൃഷി വിദഗ്‌ധരെത്തി പരിശോധിച്ചിട്ടും ഏത് ഇനം മാവാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഏജീസ് ഓഫിസിലെ മാവായതിനാൽ എ ജി എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം മാങ്ങയുടെ ഹിന്ദി നാമമായ ആം കൂടി ചേർത്ത് അഗാം എന്ന് ഈ മാവിന് പേര് നൽകി. പ്രത്യേകം ഗ്രാഫ്റ്റ് ചെയ്തെടുത്ത അഗാം മാവിൻ്റെ തൈ സെക്രട്ടേറിയറ്റിന്‍റെ സമര ഗേറ്റിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ നട്ടു.

വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി നട്ട കേര ശ്രീ തെങ്ങും, മാവും സെക്രട്ടേറിയറ്റിൽ ഇപ്പോൾ സമൃദ്ധമായി വളരുന്നുണ്ട്. സെക്രട്ടേറിയറ്റിന് പുറമെ ക്ലിഫ് ഹൗസിലും മന്ത്രി മന്തിരങ്ങളിലും തൈകൾ നടുന്നുണ്ട്. ഇതോടെ അപൂർവ മാവിൻ്റെ പിൻഗാമികളും പ്രൗഢിയോടെ വേരുറപ്പിക്കും. മന്ത്രി പി പ്രസാദ്, കെ കെ രാഗേഷ്, കേരള സർവകലാശാല രജിസ്ട്രാർ അനിൽ കുമാർ, ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രം ഡയറക്‌ടർ പ്രൊഫ. എ ഗംഗപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.