ETV Bharat / state

റെനി സെബാസ്റ്റ്യന്‍റെ നിയമനം വിദ്യാഭ്യാസ വിദഗ്‌ധ എന്ന നിലയിലെന്ന്‌ ആർ ബിന്ദു

author img

By ETV Bharat Kerala Team

Published : Jan 20, 2024, 4:51 PM IST

R Bindu About Appointment Of Syndicate Member റെനി സെബാസ്റ്റ്യൻ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകൾ അറിയുന്ന ആളാണെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു.

R Bindu  Appointment of Syndicate Member  സിന്‍ഡിക്കേറ്റ് അംഗമായി നിയമനം  ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു
R Bindu About Appointment Of Syndicate Member

തിരുവനന്തപുരം: സാൻ്റാ മോണിക്ക ഡയറക്‌ടർ റെനി സെബാസ്റ്റ്യന് സിന്‍ഡിക്കേറ്റ് അംഗമായി നിയമനം നൽകിയത്‌ വിദ്യാഭ്യാസ വിദഗ്‌ധ എന്ന നിലയില്‍ എന്ന് മന്ത്രി ആർ ബിന്ദു (R Bindu About Appointment Of Syndicate Member). സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്‍റെ പരാതി കിട്ടിയിട്ടില്ല. മാസപ്പടി ആരോപണത്തെ സംബന്ധിച്ച് അറിയില്ല. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. റെനി സെബാസ്റ്റ്യൻ (Santa Monica Director Reni Sebastian) അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകൾ അറിയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് പണം നല്‍കിയതായി ആരോപണം നിലനില്‍ക്കുന്ന സാന്‍റാമോണിക്കയുടെ ഡയറക്‌ടര്‍ റെനി സെബാസ്റ്റിയനെ ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമനം നല്‍കിയതില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം നല്‍കികയതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇടത് സഹയാത്രികനായിരുന്ന ഡോ. പ്രേംകുമാര്‍ രാജി വെച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യൻ്റെ നിയമനം.

അതേസമയം മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളുടെ കീഴിൽ ഒരുക്കിയ സ്നേഹാരാമങ്ങളുടെ സമർപ്പണം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിക്കും.

24 ന് രാവിലെ 11 മണിക്ക് ഗവ വിമൻസ് കോളജിലാണ് പരിപാടി. പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന വൃത്തിഹീനമായ പ്രദേശങ്ങൾ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റുന്നതാണ് പദ്ധതി.

പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിവ സജ്ജീകരിച്ചാണ് പ്രദേശത്തെ സ്നേഹാരാമമായി മാറ്റിയെടുക്കുന്നത്. ഇത്തരത്തിൽ 3000 സ്നേഹാരാമങ്ങൾ ഒരുക്കുന്ന പദ്ധതിയിൽ 2740 എണ്ണം ആണ് പൂർത്തിയായത്. 260 എണ്ണത്തിൻ്റെ പ്രവൃത്തി വേഗം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ആശ്വാസകിരണം വിതരണം: ആശ്വാസകിരണം പദ്ധതി ഫണ്ട് വിതരണം ചെയ്യാൻ ഫലപ്രദമായ ഇടപെടൽ നടത്തിയെന്ന് ആർ ബിന്ദു മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. ആശ്വാസ കിരണം പദ്ധതി കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ മുടങ്ങിയെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്ലാൻ ഫണ്ടിൽ നിന്ന് 3-4 മാസം കൂടുമ്പോഴാണ് ഒരുമിച്ച് തുക അനുവദിക്കുന്നത്. ഓരോ മാസവും നൽകാൻ കഴിയുന്ന തരത്തിലല്ല പ്ലാൻ ഫണ്ടിൽ പദ്ധതി വിഭാവന ചെയ്‌തിട്ടുള്ളതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ALSO READ: 'മുതുകാടിനെതിരായ ആരോപണങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്'; മന്ത്രി ആർ ബിന്ദു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.