ETV Bharat / state

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു

author img

By ETV Bharat Kerala Team

Published : Dec 9, 2023, 9:45 PM IST

PTA sabarimala  Virtual Queue Booking Limit Sabarimala  Sabarimala News Updates  Latest News In Sabarimala  Devotees Crowd In Sabarimala  ശബരിമല  ശബരിമലയിലേക്ക് ഭക്തജന പ്രവാഹം  വെർച്വൽ ക്യൂ ബുക്കിങ്  ശബരിമല ദര്‍ശനം  ശബരിമല മണ്ഡല കാല ദര്‍ശനം  അയ്യപ്പ ഭക്തർക്കായി സ്പോട്ട് ബുക്കിങ്  ഡയനാമിക് ക്യൂ സിസ്റ്റം  ശബരിമലയിലെ ഡയനാമിക് ക്യൂ സിസ്റ്റം
Virtual Queue Booking Limit Reduced For Sabarimala Darshanam

Devotees Crowd In Sabarimala: ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ബുക്കിങ് പരിധി കുറച്ചു. 90,000ത്തില്‍ നിന്നും 80,000 ആക്കിയാണ് കുറച്ചത്. നടപടി തീര്‍ഥാടക തിരക്ക് വര്‍ധിച്ചതിന് പിന്നാലെ.

പത്തനംതിട്ട : ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80,000 ആക്കി കുറച്ചു. നിലവിൽ 90,000 ആയിരുന്നു ബുക്കിങ് പരിധി. ബുക്കിങ് പരിധി 90,000 ആയപ്പോൾ ക്രമാതീതമായ ഭക്തജന തിരക്ക് വര്‍ധിക്കുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ബുക്കിങ് പരിധി കുറച്ചത് (Sabarimala News Updates).

സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും ദേവസ്വം ബോർഡ് പ്രസിഡന്‍റും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ബുക്കിങ് പരിധി കുറക്കാൻ തീരുമാനമായത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പ ഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചരണം വസ്‌തുതകൾക്ക് നിരക്കാത്തതാണ് (Devotees Crowd In Sabarimala).

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ബാത്ത് റൂം, ടോയ്‌ലറ്റ്‌, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്‌ലറ്റ് എന്നിവ തീർഥാടകർ എത്തുന്ന ഇടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. ഭക്തരുടെ തിരക്ക് നിയന്ത്രിച്ച് സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി മരക്കുട്ടത്ത് ക്യൂ കോംപ്ലെക്‌സിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്റ്റം പൂർണമായും പ്രവർത്തിക്കുന്നുണ്ട് (Virtual Queue Booking Limit Reduced).

പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് ഡയനാമിക് ക്യൂ സിസ്റ്റം അനുഗ്രഹമായി മാറുകയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി പൊലീസിന് ഭക്തജന തിരക്ക് നിയന്ത്രണ വിധേയമാകുന്നതിന് പുതിയ ക്യൂ സിസ്റ്റം ഏറെ സഹായകരമായിരിക്കുന്നു എന്നത് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ചുക്കുവെള്ളം, ബിസ്ക്കറ്റ് ഇവയെല്ലാം എല്ലാ ക്യൂ കോംപ്ലെക്‌സുകളും ഭക്തർക്ക് യഥേഷ്‌ടം നൽകി വരുന്നു (Virtual Queue Booking For Sabarimala Darshanam).

നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്ക്കറ്റ് വിതരണവും ഭക്തർക്ക് ആശ്വാസം പകരുന്നുണ്ട്. പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർക്ക് നല്ല രീതിയിൽ അയ്യപ്പദർശനം സാധ്യമാകുന്നുണ്ട്. ഭക്തർക്കായി മൂന്നു നേരവും അന്നദാനവും നൽകി വരുന്നു. സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ട് എല്ലാ തരത്തിലും അയ്യപ്പ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകികൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ്‌ പ്രശാന്ത് വ്യക്തമാക്കി.

Also read: ശബരിമലയില്‍ തിരക്കേറുന്നു; 'ഭക്തരെ വേഗത്തില്‍ സന്നിധാനത്തേക്ക് കടത്തിവിടാന്‍ സംവിധാനമൊരുക്കണം'; ദേവസ്വം മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.