ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ നായ ചത്തു; പേവിഷബാധയെന്ന് സംശയം

author img

By

Published : Sep 21, 2022, 6:07 PM IST

suspicious of rabies  dog entered in house premises  dog entered in house premises died  omallur dog  omallur dog rabies  latest news in pathanamthitta  stray dogs in pathanamthitta  latest news in pathanamthitta  ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ നായ  വീട്ടുവളപ്പിൽ കയറിയ നായ ചത്തു  പേവിഷബാധയെന്ന് സംശയം  പേ വിഷബാധ  കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക്  സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായ  പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന  തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ്  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  തെരുവു നായ

ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു

പത്തനംതിട്ട: ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. ഇന്നലെ(20.09.2022) മയക്കുമരുന്ന് കുത്തിവച്ച ശേഷം കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്. നായയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും.

തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂർ കുരിശ് കവലയിലുള്ള തറയിൽ തുളസി വിജയന്‍റെ വീടിന്‍റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായിരുന്നു നായ.

അവശനിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. തിരുവല്ലയിൽ നിന്ന് പട്ടിപിടുത്തതിൽ വിദഗ്‌ധരായ യുവാക്കൾ എത്തിയാണ് ബട്ടർഫ്ലൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പിടികൂടിയ നായയെ മയക്കുമരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.