ETV Bharat / state

മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

author img

By ETV Bharat Kerala Team

Published : Dec 30, 2023, 7:45 PM IST

Updated : Dec 30, 2023, 10:49 PM IST

sabarimala  sabarimala makaravilakku  ശബരിമല മകരവിളക്ക്  ശബരിമല നട തുറന്നു
Sabarimala Makaravilakku Pilgrimage Began

Sabarimala Makaravilakku Pilgrimage: മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമലയില്‍ നടതുറന്നു. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാകും വിധത്തില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍

Sabarimala Makaravilakku Pilgrimage Began

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീർഥാടനത്തിനായി ഇന്ന് (ഡിസം30) വൈകിട്ട് 5 ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവ തീർത്ഥാടനത്തിന് തുടക്കമായി(Sabarimala Makaravilakku Pilgrimage Began). ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേൽശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു.

മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി.
ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി കൃഷ്ണകുമാർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഒ ജി ബിജു എന്നിവർ നടതറക്കുമ്പോൾ ദർശനത്തിനെത്തിയിരുന്നു.

മണ്ഡലപൂജക്ക് ശേഷം ഡിസംബർ 27ന് നട അടച്ചിരുന്നു.ഇന്ന് വൈകീട്ട് നടന്ന തുറന്നത് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. രാവിലെ മുതൽ പമ്പയിൽ നിന്നും പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് തീർത്ഥാടകരെത്തി തുടങ്ങിയിരുന്നു. വലിയ നടപന്തലിൽ കാത്ത് നിന്ന അയ്യപ്പഭക്തർക്ക് ഔഷധ കുടിവെള്ളവും ലഭ്യമാക്കി. ജനുവരി 15നാണ് മകരവിളക്ക്, ജനുവരി 20 വരെ തീർത്ഥാടകർക്ക് ദർശനത്തിന് അവസരം ഉണ്ടാകും.21 ന് നട അടക്കും.

Last Updated :Dec 30, 2023, 10:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.