ETV Bharat / state

സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് പത്തര ലക്ഷം; ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈപ്പത്തി മെഡിക്കൽ കോളജിൽ തുന്നിച്ചേർത്തു

author img

By

Published : Sep 18, 2022, 10:43 PM IST

Pathanamthitta vidhya hand stitched surgically  vidhya hand stitched surgically medical college  husband cut off wifes hand  ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈപ്പത്തി  വിദ്യയുടെ കൈപ്പത്തി തുന്നിച്ചേർത്തു  ഭാര്യയുടെ കൈ ഭർത്താവ് വെട്ടി മാറ്റി  പത്തനംതിട്ട സന്തോഷ് ഭാര്യ വിദ്യ  Pathanamthitta vidhya husband santhosh  Pathanamthitta vidhya hand cut off  vidhyas hand which was cut off by husband  അറ്റുപോയ യുവതിയുടെ കൈപ്പത്തി  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് പത്തര ലക്ഷം  ഭര്‍ത്താവിന്‍റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങി  പത്തനംതിട്ട കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമല
സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് പത്തര ലക്ഷം; ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈപ്പത്തി മെഡിക്കൽ കോളജിൽ തുന്നിച്ചേർത്തു

ഭര്‍ത്താവിന്‍റെ വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. എട്ട് മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു.

പത്തനംതിട്ട: ഭര്‍ത്താവിന്‍റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവതിക്ക് എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേര്‍ത്തു. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ പത്തരലക്ഷം രൂപ ചെലവ് വരുമെന്നറിയിച്ചതോടെയാണ് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്‌ച (17.09.22) രാത്രി 12ന് ആരംഭിച്ച ശസ്ത്രക്രിയ നടപടികള്‍ പൂര്‍ത്തിയാക്കി ഞായര്‍ (18.09.22) പകല്‍ ഒമ്പത് മണിയോടെ യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

അതിസങ്കീര്‍ണ ശസ്ത്രക്രിയ: അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്തേഷ്യയിലെയും ഡോക്‌ടര്‍മാര്‍ വിശ്രമമില്ലാതെ നടത്തിയ എട്ട് മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു. അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ച ശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റ് സൂക്ഷ്‌മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവന്നു.

ശനിയാഴ്‌ച രാത്രി എട്ടോടെയാണ് പത്തനംതിട്ട കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യയെ (27) ഭര്‍ത്താവ് സന്തോഷ് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതുകൈയ്യില്‍ വെട്ടുകൊണ്ടു. കൈപ്പത്തി വെട്ടുകൊണ്ട് അറ്റുതൂങ്ങി.

വലതുകൈയിലെ വിരലുകള്‍ക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടര്‍ന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ആരോഗ്യമന്ത്രിയുടെ ഇടപെടൽ: അവിടെ നടന്ന പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയക്ക് പത്ത് ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാല്‍ തന്നെ വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞതായി വിദ്യയുടെ അച്ഛന്‍ വിജയന്‍ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസ് ഇടപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛന്‍ വിജയന്‍റെ മുതുകിലും വെട്ടേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്‍റെ മുറിവില്‍ 12 തുന്നലുകളുണ്ട്.

വിദ്യയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ സംഘത്തില്‍ അസ്ഥിരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിനോയ്, ഡോ. രോഹിത്, ഡോ. ജെയ്‌സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിനോദ്, ഡോ. ലിഷ, ഡോ. വൃന്ദ, ഡോ. ചാള്‍സ്, അനസ്തേഷ്യ വിഭാഗത്തില്‍ നിന്ന് ഡോ. സുരയ്യ, ഡോ. ആതിര എന്നിവര്‍ക്കൊപ്പം നഴ്‌സ് രമ്യയും സഹപ്രവര്‍ത്തകരും പങ്കെടുത്തു.

READ MORE: ഭാര്യയുടെ കൈ വെട്ടി മാറ്റി മുടിയും മുറിച്ചു; ഒളിവിൽ പോയ ഭർത്താവ് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.