ETV Bharat / state

ശബരിമലയില്‍ ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കും, തിരക്ക് നിയന്ത്രണവിധേയം: ദേവസ്വം സ്പെഷൽ സെക്രട്ടറി

author img

By ETV Bharat Kerala Team

Published : Dec 12, 2023, 7:22 PM IST

Updated : Dec 12, 2023, 7:35 PM IST

MG Rajamanikyam On Sabarimala Rush Crisis  Devaswom Special Secratary MG Rajamanikyam  Sabarimala Crowd Crisis  ശബരിമലയില്‍ ദർശനത്തോടൊപ്പം സുരക്ഷ  ശബരിമല തിരക്ക്  എം ജി രാജമാണിക്യം  Sabarimala Darshan via Virtual Que  Sabarimala Spot Booking  ശബരിമല വാർത്ത  sabarimala news  sabarimala update  sabarimala latest news  sabarimala crowd status
MG Rajamanikyam On Sabarimala Rush Crisis

Sabarimala Crowd Crisis : ശബരിമലയില്‍ ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്നും, തിരക്ക് നിയന്ത്രണ വിധേയമെന്നും ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം. പൊലീസ് തിരക്ക് കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ. സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും രാജമാണിക്യം പറഞ്ഞു.

ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം പ്രതികരിക്കുന്നു

പത്തനംതിട്ട : ശബരിമല തീർഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം (MG Rajamanikyam On Sabarimala Rush Crisis). ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താന്‍ നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കുസാറ്റില്‍ നടന്നതുപോലുള്ള അപകട സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് പൊലീസ് തിരക്ക് കൈകാര്യം ചെയ്യുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്ക് കടത്തി വിടുന്നതെന്നും, തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

വെർച്ച്വൽ ക്യൂ (Sabarimala Darshan via Virtual Que) വഴിയുള്ള ദർശനം 80,000 ആയി ചുരുക്കിയത് ഭാവിയിലെ തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിങ് (Sabarimala Spot Booking) വഴി ഏകദേശം ഇരുപതിനായിരം പേരും പുല്‍മേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം ഭക്തരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേരെയാണ് കയറ്റാൻ സാധിക്കുക.

ഈ സീസണിൽ എത്തുന്നവരിൽ പ്രായമായവരും കുട്ടികളും മുപ്പത് ശതമാനത്തോളമാണ്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മണിക്കൂറിൽ 3800-3900 പേരെയേ കയറ്റാൻ സാധിക്കൂ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പമ്പ മുതല്‍ നിലയ്ക്കൽ വരെയുള്ള സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. സന്ദർശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ക്രമീകരണം ഏർപ്പെടുത്തും.

Also Read: കഠിനം പൊന്നയ്യപ്പാ...ദർശനം ലഭിക്കാത്തവർ പന്തളത്ത് കെട്ടഴിച്ചു നെയ്യഭിഷേകം നടത്തി മടങ്ങുന്നു, ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി

ഭക്തർക്ക് നടപ്പന്തലിലും ക്യൂ കോപ്ലക്‌സിലുമായി കൂടുതല്‍ കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കാന്‍ പാർക്കിങ് സൗകര്യം കൃത്യമായി തന്നെ ക്രമീകരിക്കും. ഭക്തജനങ്ങൾക്കായി സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കും. സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ 2300 ഓളം ടോയ്‌ലറ്റുകൾ സജ്ജമാക്കിയിട്ടുമെന്നും എം ജി രാജമാണിക്യം കൂട്ടിച്ചേർത്തു.

സ്ഥിതിഗതികള്‍ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍റെ (Devaswom Minister K Radhakrishnan) നിർദേശപ്രകാരം ഇന്ന് പുലർച്ചെ സന്നിധാനത്തെ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ രാജമാണിക്യത്തിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

കല്‍പിത കഥകള്‍ പ്രചരിപ്പിക്കുന്നു : രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷണുതയാണ് ശബരിമല വിഷയത്തില്‍ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പിത കഥകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല ദര്‍ശന വിഷയത്തില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു ആശങ്കയും വേണ്ട. സുഖകരമായ ദര്‍ശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പീരുമേട് മണ്ഡലം നവകേരള സദസിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന് വേണ്ടി പാര്‍ലമെന്‍റില്‍ അരയക്ഷരം മിണ്ടാത്ത എംപിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. പാര്‍ലമെന്‍റിന് പുറത്ത് ശബരിമല വിഷയത്തില്‍ ഇന്ന് സമരം നടത്തുന്ന അവര്‍ അതാണ് തെളിയിക്കുന്നത്. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ല, തീര്‍ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്, കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്നാണ് അവരുടെ ആവശ്യം. ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമാണ്. അവിടേക്കെത്തുന്ന തീര്‍ഥാടകരെ പരിഭ്രാന്തിയിലാക്കുകയാണ് ഇവരുടെ ഉദ്ദേശം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും വസ്‌തുതകളെ വക്രീകരിച്ചും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാന്‍ ചില ഏജന്‍സികളുടെ ഉപദേശം സ്വീകരിച്ചാണ് അവര്‍ ഇത്തരത്തില്‍ ചെയ്യുന്നത്. ശബരിമല പോലൊരു തീര്‍ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കടന്നുവരുന്നത് അനഭിലഷണീയമാണ്. അത് കേരളത്തിനും ശബരിമലക്കും ദോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'അയ്യപ്പഭക്തര്‍ 20 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥ, തീർഥാടകരോട് സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥ': രമേശ് ചെന്നിത്തല

ഒരു വീഴ്‌ചയും ഇല്ലാത്ത മികച്ച മുന്നൊരുക്കമാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ചെയര്‍മാനോടുള്ള വിരോധം മൂലം ശബരിമലയെ ആക്ഷേപിക്കുന്നത് ശരിയല്ല. എല്ലാവകുപ്പുകളും യോജിച്ച് മികച്ച പ്രവര്‍ത്തനമാണ് അവിടെ നടത്തുന്നത്. ദേവസ്വംബോര്‍ഡ് ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. തിരക്ക് കൂടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ വിഷയങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. ശബരിമലയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളില്‍ തീര്‍ഥാടകര്‍ ഒരു വിധത്തിലും ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated :Dec 12, 2023, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.