ETV Bharat / state

സംസ്ഥാനത്ത് വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

author img

By

Published : Jun 21, 2021, 6:07 PM IST

വാക്‌സിന്‍ സമത്വം വീണ ജോര്‍ജ് വാര്‍ത്ത  സംസ്ഥാനം വാക്‌സിന്‍ സമത്വം വാര്‍ത്ത  വാക്‌സിന്‍ സമത്വം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്ത  ആരോഗ്യമന്ത്രി വീണ ജോര്‍ജ് പുതിയ വാര്‍ത്ത  കൊവിഡ് പുതിയ വാര്‍ത്ത  kerala govt ensure vaccine equity news  kerala govt ensure vaccine equity health minister news  health minister veena george vaccine equity news  kerala covid latest news
സംസ്ഥാനത്ത് വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന രീതിയില്‍ സംസ്ഥാനത്ത് വാക്‌സിന്‍ ഡ്രൈവ് നടത്താന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന രീതിയില്‍ വാക്‌സിന്‍ ഡ്രൈവ് നടത്താന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതുവഴി വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം എല്ലാവരും ചേര്‍ന്ന് കരുതലോടെ നേരിട്ടു. മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ തടഞ്ഞ് നിര്‍ത്താന്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് തിരക്ക് ഒഴിവാക്കി വാക്‌സിനേഷന്‍ നടപ്പാക്കും.

Also read: ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ ; സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പൂജ്യത്തിലെത്തിച്ച് കൊവിഡ് സീറോ കേസ് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.