ETV Bharat / state

കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട് കയറി ആക്രമിച്ചു, ചികിത്സയിലിരിക്കെ മരണം

author img

By

Published : Feb 20, 2023, 3:56 PM IST

Updated : Feb 20, 2023, 7:31 PM IST

Pathanamthitta housewife attacked by Criminals  housewife attacked by Criminals dies  housewife attacked by Criminals  gang war  ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അക്രമം  കാപ്പ കേസ് പ്രതി  പ്രതിയുടെ അമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു  വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു  പത്തനംതിട്ട ഏനാദിമംഗലത്ത്  ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക  ഗുരുതരമായി പരിക്കേറ്റ് ചികിത്സിലായിരുന്ന വീട്ടമ്മ  പത്തനംതിട്ട  സുജാത
കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു, വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

അടൂർ ഏനാദിമംഗലത്ത് വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട : ഏനാദിമംഗലത്ത് വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഏനാദിമംഗലം വടക്കെ ചെരിവില്‍ സുജാത (55) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണത്തില്‍ കമ്പിക്കൊണ്ട് അടിയേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയോടെയാണ് സുജാത മരിച്ചത്. കുറുമ്പകര മുളയങ്കോട് കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്‍റെ വീടിന് നേരെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് അയല്‍വാസികള്‍ തമ്മില്‍ വസ്‌തുസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ മരിച്ച സുജാതയുടെ മക്കളായ സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവർ ഇടപെട്ടു. വസ്‌തു തർക്കത്തിൽ ഇടപെട്ടതിന്‍റെ വൈരാഗ്യത്തിൽ എതിർ സംഘം ഞായറാഴ്ച രാത്രി സൂര്യലാലിന്‍റെയും ചന്ദ്രലാലിന്‍റെയും വീടുകയറി ആക്രമിക്കുകയായിരുന്നു.

Pathanamthitta housewife attacked by Criminals  housewife attacked by Criminals dies  housewife attacked by Criminals  gang war  ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അക്രമം  കാപ്പ കേസ് പ്രതി  പ്രതിയുടെ അമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു  വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു  പത്തനംതിട്ട ഏനാദിമംഗലത്ത്  ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക  ഗുരുതരമായി പരിക്കേറ്റ് ചികിത്സിലായിരുന്ന വീട്ടമ്മ  പത്തനംതിട്ട  സുജാത  ഏനാദിമംഗലത്ത് ഗുണ്ട ആക്രമണം  kappa case accused mother died in house attack
ആക്രമണത്തില്‍ വീട്ടുസാധനങ്ങള്‍ വലിച്ചിട്ട നിലയില്‍

ഈസമയം ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. സുജാതയ്ക്ക് കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ വാരിയെല്ലിനും പരിക്കേറ്റു. കതക് പൊളിച്ച്‌ വീട്ടിലെത്തിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്‌തു.

ഗുരുതരമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വസ്‌തുതർക്കം നടന്ന സ്ഥലം ഏനാത്ത് പൊലീസ് സ്‌റ്റേഷൻ പരിധിയിലും മരിച്ച സുജാതയുടെ വീട് അടൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുമാണ്. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Last Updated :Feb 20, 2023, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.