ETV Bharat / state

'ആരാണ് ടീച്ചറമ്മ': കെകെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍

author img

By ETV Bharat Kerala Team

Published : Jan 19, 2024, 7:56 AM IST

G Sudhakaran Against KK Shailaja : മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കഴിഞ്ഞ പിണറായി മന്ത്രിസഭയിലുണ്ടായിരുന്ന ജി സുധാകരന്‍

കെ കെ ശൈലജ ടീച്ചര്‍  ജി സുധാകരൻ  K K SHAILAJA TEACHER BOOK  EX MINISTER G SUDHAKARAN
g-sudhakaran-against-kk-shailaja

പത്തനംതിട്ട : മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയുടെ പുസ്‌തക പ്രകാശന ചടങ്ങിലാണ് ജി സുധാകരന്‍റെ വിമർശനം. പുതുശ്ശേരിയുടെ പുസ്‌തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയും, മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ (EX Health Minister KK Shailaja) ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയായിരുന്നു കെ കെ ശൈലജയുടെ പേരെടുത്തുപറയാതെയുള്ള ജി സുധാകരന്‍റെ പ്രതികരണം(G Sudhakaran Criticizes KK Shailaja).

''ആരാണ് ടീച്ചറമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളില്‍ അവരവരുടെ പേര് പറഞ്ഞാല്‍ മതി. മന്ത്രിമാരാകേണ്ടിയിരുന്ന പലരും കേരളത്തില്‍ ആയിട്ടില്ല. ഒരു പ്രത്യേക ആള്‍ മന്ത്രി ആയില്ലെങ്കില്‍ നമ്മള്‍ വേദനിക്കുകയൊന്നും വേണ്ട. മന്ത്രി ആവാൻ കഴിവുള്ള എത്രയോ പേർ മന്ത്രിയായില്ല. നാളെ അവർ ആകുമായിരിക്കും. പലരും പലതരത്തില്‍ മന്ത്രിയാകും.

കൊച്ചു പാർട്ടികള്‍ക്ക് ഒരു എം.എല്‍.എയേ ഉള്ളൂവെങ്കിലും അവർ മന്ത്രിയാകുന്നുണ്ട്. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള പാർട്ടികളില്‍ നിന്ന് ഒരാൾ മന്ത്രിയാകുമ്പോള്‍ കുറച്ച് കാലമെങ്കിലും അയാൾ ജനങ്ങള്‍ക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കണം. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും ജി സുധാകരൻ പറഞ്ഞു (EX Minister G.Sudhakaran).

എംടിയുടെ വിമര്‍ശനം : കുറച്ചുദിവസങ്ങൾക്ക് മുൻപ് പ്രശസ്‌ത എഴുത്തുകാരൻ എംടി വാസുദേവൻ നായർ ഭരണകൂട വിമര്‍ശനം നടത്തിയിരുന്നു. കോഴിക്കോട് നടന്ന ഏഴാമത് അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിന്‍റെ (7th Kerala Literature Fest) ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി വാസുദേവൻ നായരുടെ വിമര്‍ശനം. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആയി മാറിയെന്ന് എംടി ചൂണ്ടിക്കാട്ടിയിരുന്നു.

Also read : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ രാഷ്ട്രീയ വിമര്‍ശനവുമായി എം ടി വാസുദേവന്‍ നായര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.