ETV Bharat / state

പാലക്കാട്ടെ കൊലപാതകങ്ങള്‍ : ഗൂഢാലോചന നടത്തിയവരേയും പിടികൂടുമെന്ന് എഡിജിപി

author img

By

Published : Apr 19, 2022, 10:57 PM IST

ADGP Vijay Sakhare on Palakkad RSS, SDPI worker s murder  ADGP Vijay Sakhare  RSS  SDPI  എസ്‌ഡിപിഐ, ആർഎസ്‌എസ്‌ പ്രവർത്തകരുടെ കൊലപാതം  എഡിജിപി വിജയ്‌ സാഖറെ
പാലക്കാട്ടെ കൊലപാതകങ്ങള്‍; ഗൂഢാലോചന നടത്തിയവരേയും പിടികൂടും: എഡിജിപി

സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് സുബൈർ വധമെങ്കിലും കൂടുതൽ പേർ ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം

പാലക്കാട് : എസ്‌ഡിപിഐ, ആർഎസ്‌എസ്‌ പ്രവർത്തകരുടെ കൊലപാതകത്തിൽ ഗൂഢാ ലോചന നടത്തിയവരേയും പിടികൂടുമെന്ന്‌ എഡിജിപി വിജയ്‌ സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ വധിക്കാൻ പ്രതികൾ മാസങ്ങളോളം ഗൂഢാലോചന നടത്തി. ഈ മാസം എട്ടിനും ഒമ്പതിനും കൃത്യം നടത്താനായി ശ്രമിച്ചു.

പൊലീസ് സാന്നിധ്യമുള്ളതിനാൽ ശ്രമം ഉപേക്ഷിച്ചു. സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് സുബൈർ വധമെങ്കിലും കൂടുതൽ പേർ ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. സുബൈറിനെ കൊല്ലാനായി മൂന്നിൽ കൂടുതൽ ആളുകൾ എത്തിയിരുന്നെന്ന സാക്ഷി മൊഴികളും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടുണ്ട്. ഇതിൽ വിശദമായ അന്വേഷണം നടക്കും.

പ്രാദേശിക നേതാക്കള്‍ നിരീക്ഷണത്തില്‍ : സുഹൃത്തിനെ കൊന്നതിലുള്ള വൈരാഗ്യത്തിനപ്പുറം കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണ്‌ നടന്നത്‌. അതിനാൽ ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. എലപ്പുള്ളിയിലെ പ്രാദേശിക ബിജെപി, ആർഎസ്എസ് നേതാക്കളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

സജീവ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ നേതാക്കളുടെ അറിവില്ലാതെ ഇത്തരമൊരു കൃത്യം നടത്തില്ലെന്നാണ് നിഗമനം. അതിനാൽ പ്രതികളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ പരിശോധിക്കും. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

പ്രതികള്‍ക്ക് പുറത്ത് നിന്ന് സഹായം : കൊലപാതക ശേഷം പൊലീസ് നഗരത്തിലടക്കം നിരീക്ഷണം ശക്തമാക്കിയതാണ് എലപ്പുള്ളിയിലെ കാട്ടിലേക്ക് പ്രതികളെ എത്തിച്ചത്. രണ്ട് ദിവസം ഇവിടെ താമസിക്കണമെങ്കിൽ പുറത്ത് നിന്ന് ആരെങ്കിലും വെള്ളവും ഭക്ഷണവും എത്തിക്കണം. താമസ സ്ഥലത്ത് നിന്ന് രണ്ട് കുപ്പി മദ്യവും കണ്ടെത്തി.

also read: സംഘട്ടനത്തില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഒരാൾ അറസ്റ്റിൽ

ഇതെല്ലാം ആരെല്ലാമാണ് എത്തിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിക്കും. എഡിജിപി വിജയ് സാഖറെയും ഐജി ആശോക് യാദവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.