ETV Bharat / state

വി.പി സാനുവിന് എംഇഎസ് കോളജില്‍ ഊഷ്മള വരവേല്‍പ്പ്

author img

By

Published : Mar 14, 2019, 3:01 AM IST

വി.പി സാനുവിന് എംഇഎസ് കോളജില്‍ ഊഷ്മള വരവേല്‍പ്പ്

ഡിഗ്രി പഠിച്ച എംഇഎസ് കോളേജില്‍ പ്രചരണത്തിനെത്തിയ വി പി സാനുവിനെ അധ്യാപകരും വിദ്യാര്‍ഥികളും ആവേശത്തോടെ വരവേറ്റു.

മലപ്പുറത്ത് ക്യാമ്പസ് കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി ഇടതുപക്ഷ സ്ഥാനാർത്ഥി വി.പിസാനു. ജില്ലയിലെ നിരവധി വിദ്യാർഥി സമരങ്ങളുടെഅമരക്കാരനായ സാനുവിനെ വിദ്യാർഥികളും അധ്യാപകരും ആവേശത്തോടെയാണ് വരവേറ്റത്. വി പി സാനു ഡിഗ്രി പഠിച്ചിരുന്ന എംഇഎസ് കോളേജ് വളാഞ്ചേരിയിലായിരുന്നു പ്രചരണത്തിന്‍റെ തുടക്കം.

കോളേജ് മലപ്പുറം മണ്ഡലത്തിലല്ലെങ്കിലുംക്യാമ്പസിലെ വിദ്യാർത്ഥികൾ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനും അധ്യാപകരെ കണ്ടു ആശീർവാദങ്ങൾ വാങ്ങാനും വേണ്ടിയാണ് സാനു ക്യാമ്പസിൽ പോയത്.

വി.പി സാനുവിന് എംഇഎസ് കോളജില്‍ ഊഷ്മള വരവേല്‍പ്പ്

ശേഷം പെരിന്തൽമണ്ണയിലെ എസ്എൻഡിപി കോളേജിലും, പിടി എം കോളേജിലും വി പി സാനു പര്യടനം നടത്തി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും ഏലംകുളത്തെ ചില മുതിർന്ന പാർട്ടി നേതാക്കളുടെ വീടുകളും സന്ദർശിച്ച ശേഷം, ഇഎംഎസ് നഴ്സിംഗ് കോളേജിലും ഇഎംഎസ് ആശുപത്രിയിലും വി പി സാനുവെത്തി. പിന്നീട് പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി മണ്ഡലം കൺവെൻഷനുകളില്‍ പങ്കെടുത്തു.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ വിവിധ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 17 മുതൽ കുഞ്ഞാലിക്കുട്ടി പ്രചരണത്തിന്‍റെ ആദ്യ ഘട്ടത്തിലേക്ക് കടക്കും .




---




---

vp sanu 

--





മലപ്പുറം ഇടതുപക്ഷ സ്ഥാനാർത്ഥി
Vp സാനു ഇന്ന് പ്രധാനമായും ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പര്യടനത്തിൽ ആയിരുന്നു. 
ആദ്യം സാനു ഡിഗ്രി പഠിച്ചിരുന്ന എംഇഎസ് കോളേജ് വളാഞ്ചേരി തുടക്കം. 


Vo
Hold

വളാഞ്ചേരി എംഇഎസ് മലപ്പുറം മണ്ഡലത്തിൽ   ഉള്ള കോളേജ് അല്ല .ക്യാമ്പസിലെ വിദ്യാർത്ഥികൾ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനും അധ്യാപകരെ കണ്ടു ആശീർവാദങ്ങൾ വാങ്ങാനും വേണ്ടിയാണ് ക്യാമ്പസിൽ പോയത്.
Byte
Vp sanu

 അതിനുശേഷം പെരിന്തൽമണ്ണയിലെ എസ്എൻഡിപി കോളേജിലും, പി  ടി എം കോളേജിലും പര്യടനം നടത്തി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും ഏലംകുളത്തെ ചില മുതിർന്ന പാർട്ടി നേതാക്കളുടെയും വീടുകൾ സന്ദർശിച്ചു.  ശേഷം ഇഎംഎസ് നഴ്സിംഗ് കോളേജിലും ഇഎംഎസ് ആശുപത്രിയിലും സന്ദർശിച്ചു. ശേഷം പെരിന്തൽമണ്ണ മണ്ഡലം കൺവെൻഷനിൽ, മങ്കട മണ്ഡലം കൺവെൻഷനിൽ, മഞ്ചേരി മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ വിവിധ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി .17 മുതൽ പി കെ കുഞ്ഞാലിക്കുട്ടി പ്രചരണ ഘട്ടത്തിലെ ആദ്യ ഘട്ടത്തിലേക്ക് കടക്കും 

ഇടിവി ഭാരത് മലപ്പുറം

...
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.