ETV Bharat / state

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ ഓണ്‍ലൈനായി നടന്നു

author img

By

Published : Oct 26, 2020, 12:12 PM IST

Updated : Oct 26, 2020, 1:09 PM IST

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തിയില്ല  വിദ്യാരംഭ ചടങ്ങുകള്‍ തിരൂര്‍ തുഞ്ചന്‍പറമ്പിൽ നടത്തിയില്ല  തീരുമാനം കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ  എഴുത്തിനിരുത്തൽ ചടങ്ങും നവരാത്രി ആഘോഷങ്ങളും ഉണ്ടായിരുന്നില്ല  no celebrations at Tirur Thunchan parambu  tunchan parambu hasn't conduct navratri  vidyarambham
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തിയില്ല

എം ടി വാസുദേവന്‍ നായര്‍ ഓണ്‍ലൈന്‍ വഴി വിദ്യാരംഭ സന്ദേശം കൈമാറി

മലപ്പുറം: കൊവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നേരിട്ടുള്ള വിദ്യാരംഭ ചടങ്ങുകള്‍ നടന്നില്ല. ആദ്യാക്ഷരം കുറിയ്ക്കല്‍ ഓണ്‍ലൈന്‍ വഴിയാണ് നടന്നത്. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഓണ്‍ലൈന്‍ വഴി വിദ്യാരംഭ സന്ദേശം കൈമാറി. നവരാത്രി ആഘോഷങ്ങളും റദ്ദാക്കിയിരുന്നു.

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ ഓണ്‍ലൈനായി നടന്നു

ഒരു കുട്ടിയെ മാത്രം എഴുത്തിനിരുത്തി തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങ് നടത്തി. ക്ഷേത്രത്തിൽ വിജയദശമി പൂജകൾ നടന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണമാണ് ചേർപ്പ് പഞ്ചായത്തിൽ ജില്ലാഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടന്നത്. പതിനായിരങ്ങൾ വർഷാവർഷം എഴുത്തിരിക്കുന്ന ക്ഷേത്രമാണ് തിരുവുള്ളക്കാവ് ക്ഷേത്രം. തൃശൂർ ജില്ലയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.

Last Updated :Oct 26, 2020, 1:09 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.