ETV Bharat / state

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി

author img

By

Published : Dec 28, 2019, 4:06 AM IST

Updated : Dec 28, 2019, 7:19 AM IST

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാഢ്യം പ്രഖ്യാപിച്ച് നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി  narashimha moorthy temple authority conducts march in support to protest over citizenship act  മലപ്പുറം  പുന്നത്തല നരസിംഹമൂര്‍ത്തി ക്ഷേത്രം  malapapuram latest news
നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി

പുന്നത്തല സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് പുത്തനത്താണി പുന്നത്തല നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി നടത്തിയ മാര്‍ച്ച് ശ്രദ്ധേയമായി. പുന്നത്തല സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു. രാജ്യത്തേയും സാഹോദര്യത്തേയും വിഭജിക്കുന്ന ഈ നിയമത്തിനെതിരെ പോരാടുമെന്ന് മുന്‍ ക്ഷേത്ര ഭാരവാഹി ഉണ്ണികൃഷ്‌ണന്‍ നായര്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി

ജാതിമതഭേദമില്ലാതെയാണ് പുന്നത്തല നിവാസികള്‍ ജീവിക്കുന്നത്. ക്ഷേത്ര നിര്‍മാണ വേളയില്‍ മുസ്ലീം സഹോദരങ്ങളും പങ്കാളികളായിട്ടുണ്ട് അതുപോലെ അമ്പലകമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ നോമ്പ് തുറ ചടങ്ങുകളും നടത്തിയിട്ടുണ്ട് ഇപ്പോള്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച് പുന്നത്തല സ്വദേശികള്‍ വീണ്ടും മാത്യകയാവുകയാണെന്ന് മുന്‍ ആതവനാട് പഞ്ചായത്ത് പ്രസിഡന്‍റ് മാമു മാസ്റ്റര്‍ പറഞ്ഞു.

Intro:മലപ്പുറം: പൗരത്വത്തിന് പേരിൽ രാജ്യം വിഭജിക്കാൻ ഇറങ്ങിയവർ മലപ്പുറത്തെ ഈ കാഴ്ച ഒന്ന് കാണണം നിയമത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന മുസ്ലിം സഹോദരന്മാർക്ക്ഐക്യദാർഢ്യവുമായി പുത്തനത്താണി പുന്നത്തല നരസിംഹമൂർത്തി ക്ഷേത്രം കമ്മിറ്റിയും തെരുവിൽ ഇറങ്ങിയപ്പോൾ സാഹോദര്യത്തിന് മറ്റൊരു നേർക്കാഴ്ചയാണ് മലപ്പുറം ജില്ല വേദിയായത്
Body:മുസ്ലിം സഹോദരന്മാർക്ക്ഐക്യദാർഢ്യവുമായി പുത്തനത്താണി പുന്നത്തല നരസിംഹമൂർത്തി ക്ഷേത്രം കമ്മിറ്റിയും തെരുവിൽ ഇറങ്ങിയപ്പോൾ സാഹോദര്യത്തിന് മറ്റൊരു നേർക്കാഴ്ചയാണ് മലപ്പുറം ജില്ല വേദിയായത്Conclusion:ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ഇന്ത്യ, രാജ്യത്ത് ജീവിക്കുന്നവരെല്ലാം സഹോദരന്മാരാണ് എന്ന് അവർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ മാനവമൈത്രിയുടെ മലപ്പുറം പെരുമ ഒരിക്കൽക്കൂടി ഏവരും തിരിച്ചറിഞ്ഞു, എന്തിനും ഏതിനും മലപ്പുറത്തെ കടന്നാക്രമിക്കുന്നവർ അറിയണം ഈ നാടിന്റെ സ്നേഹം എന്താണെന്ന്, ഒരുമിച്ചു ഭക്ഷണം കഴിച്ചു, ഒരുമിച്ച് ഉറങ്ങിയും. കഴിഞ്ഞു ഇരുന്ന സഹോദരന്റെ ഇടയിലേക്ക് തീ കോരിയിട്ട പൗരത്വനിയമ തിനെതിരെ പോരാടാൻ ഉറച്ചതാണ് പുന്നത്തല നരസിംഹമൂർത്തി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയത് , ഏവരെയും ഒരുപോലെ കാണണം എന്ന് പഠിപ്പിച്ച മുൻ തലമുറയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുകയാണ് പുന്നത്തല യിലെ ഈ സഹോദരങ്ങൾ രാജ്യവും സാഹോദര്യവും വിഭജിക്കുന്ന എന്ന നിയമത്തിനെതിരെ പോരാടുമെന്ന് മുൻ ക്ഷേത്രം ഭാരവാഹി ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു


ബൈറ്റ്
ഉണ്ണികൃഷ്ണൻ നായർ

പുന്നത്തല സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ റാലി ക്ഷേത്രപരിസരത്തു എത്തിയപ്പോൾ ഭാരവാഹികളും ഭക്തജനങ്ങളും പങ്കാളികൾ ആയതോടെ ആവേശം ഇരട്ടിയായി ജാതിമതഭേദമില്ലാതെ യാണ് പുന്നത്തല നിവാസികൾ ജീവിക്കുന്നതെന്നും ക്ഷേത്രം നിർമാണം നടക്കുമ്പോൾ മുസ്ലിം സഹോദരന്മാർ പങ്കാളികളായി റമളാൻ നോമ്പ് കാലത്ത് അത് നോമ്പുതുറ നടത്തിയും അമ്പലക്കമ്മിറ്റി മറ്റൊരു മാതൃകയാണ് പൗരത്വ നിയമ ഭേദഗതി എതിരെയുള്ള ഉള്ള പ്രതിരോധത്തെ ക്ഷേത്ര കമ്മിറ്റിക്കാർ നടത്തിയെന്ന്. മുൻ ആതവനാട് പഞ്ചായത്ത് പ്രസിഡൻറ് മാമു മാസ്റ്റർ പറഞ്ഞു

ബൈറ്റ്

മാമു മാസ്റ്റർ


മുൻവർഷം ഇസ്ലാം മത വിശ്വാസികൾക്ക് നോമ്പുതുറ ഒരുക്കി മാതൃകയാണ് നരസിംഹമൂർത്തി ക്ഷേത്രം കമ്മിറ്റി
Last Updated :Dec 28, 2019, 7:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.