ETV Bharat / state

കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാന്‍ ധനസഹായം അനുവദിച്ചു

author img

By

Published : Jan 5, 2022, 1:52 PM IST

rehabilitation of families in kavalapara  landslide prone kavalapara  kerala government action to rehabilitate kavalapara families  കവളപ്പാറയിലെ സര്‍ക്കാറിന്‍റെ ദുരിതാശ്വാസ നടപടികള്‍  കവളപ്പാറയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാര്‍ സര്‍ക്കാറിന്‍റെ ഫണ്ട്
കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാന്‍ ധനസഹായം അനുവദിച്ചു

കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിന്നും ആറ് കുടുംബങ്ങളെ കൂടി മാറ്റിപ്പാര്‍പ്പിക്കാനായി 36 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ അനുവദിച്ചത്‌.

തിരുവനന്തപുരം: കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ പണം അനുവദിച്ചു. 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ വീതമാണ് വീട് വയ്ക്കുന്നതിനായി നല്‍കുക.

കവളപ്പാറയ്ക്ക് സമീപമുള്ള വഴിക്കടവ് വില്ലേജില്‍ വെള്ളക്കട്ടെ എന്ന പ്രദേശത്തെ അപകട ഭീഷണിയുള്ള ആറ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക. ഈ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രകൃതി ദുരന്തങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍, ജിയോളജി സംഘം മാറ്റി പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്തവര്‍ തുടങ്ങി 462 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം നേരത്തെ അനുവദിച്ചിരുന്നു.

ALSO READ:മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.