ETV Bharat / state

മനുഷ്യന്മാര്‍ക്കുള്ളതല്ല, പൂച്ചകള്‍ക്കുള്ളതാണ് സൈറ ബാനുവിന്‍റെ വീട്

author img

By

Published : Aug 22, 2020, 4:49 PM IST

Updated : Aug 22, 2020, 6:11 PM IST

മനുഷ്യന്മാര്‍ക്കുള്ളതല്ല, പൂച്ചകള്‍ക്കുള്ളതാണ് സൈറ ബാനുവിന്‍റെ വീട്  മലപ്പുറം  തിരൂര്‍  malappuram
മനുഷ്യന്മാര്‍ക്കുള്ളതല്ല, പൂച്ചകള്‍ക്കുള്ളതാണ് സൈറ ബാനുവിന്‍റെ വീട്

ഇരുപത്തിയൊന്ന് വര്‍ഷമായി സൈറ ബാനു പൂച്ച വളര്‍ത്തല്‍ ആരംഭിച്ചിട്ട്.

മലപ്പുറം: തിരൂര്‍ പരന്നേക്കാട്ടില്‍ സൈറ ബാനുവിന്‍റെ വീട്ടില്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ പൂച്ചകളാണ്. ഇരുപത്തിയൊന്ന് വര്‍ഷമായി സൈറ ബാനു പൂച്ച വളര്‍ത്തല്‍ ആരംഭിച്ചിട്ട്. മക്കളെപോലെ തന്നെയാണ് സൈറയ്‌ക്ക് പൂച്ചകളും. ഗള്‍ഫിലായിരുന്നപ്പോള്‍ ഭര്‍ത്താവ്‌ സമ്മാനമായി നല്‍കിയ പൂച്ചയെ പരിപാലിച്ച്‌ തുടങ്ങിയാണ് സൈറ ഈ രംഗത്തേക്ക് എത്തുന്നത്. പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ വിലമതിക്കുന്ന പൂച്ചകളുണ്ട് സൈറ ബാനുവിന്‍റെ വീട്ടില്‍.

മനുഷ്യന്മാര്‍ക്കുള്ളതല്ല, പൂച്ചകള്‍ക്കുള്ളതാണ് സൈറ ബാനുവിന്‍റെ വീട്

പൂച്ചകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് പരിപാലനം വെല്ലുവിളിയായതോടെയാണ് കച്ചവടത്തിലേക്ക് കടന്നതെന്ന് സൈറ പറയുന്നു. മനുഷ്യന്മാര്‍ക്കുള്ളതല്ല, തന്‍റെ വീട് പൂച്ചകള്‍ക്ക് സ്വന്തമെന്നാണ് സൈറ ബാനുവിന്‍റെ പക്ഷം. നിലവില്‍ 36 പൂച്ചകളാണുള്ളത്. അധികവും പേര്‍ഷ്യന്‍ ഇനത്തില്‍ പെട്ടവയാണ്. എക്‌ട്രീം പഞ്ച്, ഫുള്‍ പഞ്ച്, സെമി പഞ്ച്, ട്രഡീഷണല്‍ ലോങ് ഹെയര്‍, നാടന്‍ ഇനങ്ങളില്‍പെട്ട പൂച്ചകളുമുണ്ട്‌ ഇവിടെ. രാജ്യാന്തര ക്യാറ്റ് ഷോകളില്‍ മത്സരിച്ച് വിജയിച്ചവരാണ് ഇവരില്‍ പലരും. വീടിന്‍റെ നടുമുറ്റമാണ് പ്രധാന വിഹാര കേന്ദ്രം. പൂച്ചകളുടെ കളിപ്പാട്ടങ്ങളും വിശ്രമസ്ഥലങ്ങളുമാണ് സൈറയുടെ വീടാകെ. കൗതുകത്തിന് വാങ്ങിയ ആഫ്രിക്കന്‍ ഗ്രേ പാരറ്റും സൈറയ്‌ക്ക് ഒപ്പമുണ്ട്.

Last Updated :Aug 22, 2020, 6:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.