ETV Bharat / state

യുവതിയുടെ ആത്മഹത്യ: കാരണം ഓണ്‍ലൈന്‍ റമ്മികളിയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

author img

By

Published : Apr 26, 2022, 10:08 PM IST

Koyilandi Cheliya suicide  Online rummy is Reason for woman's suicide  ആത്മഹത്യയിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മികളി  ചേലിയയിലെ മലയിൽ ബിജിഷയെ ആത്മഹത്യ  ബിജിഷയെ ആത്മഹത്യയിലേക്ക് എത്തിച്ചത് ഓൺലൈൻ റമ്മികളി
യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മികളിയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

യുവതി ഓൺലൈൻ റമ്മികളിയുടെ ഇരയെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ കണ്ടെത്തൽ. ഓൺലൈൻ റമ്മികളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ മലയിൽ ബിജിഷയെ ആത്മഹത്യയിലേക്ക് എത്തിച്ചത് ഓൺലൈൻ റമ്മികളിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. യുവതി ഓൺലൈൻ റമ്മികളിയുടെ ഇരയെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ കണ്ടെത്തൽ. ഓൺലൈൻ റമ്മികളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

2021 ഡിസംബർ 12നാണ് ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് ബിജിഷ നടത്തിയതായി പൊലീസ് കണ്ടെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ഞെട്ടിച്ചിരുന്നു. വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ ബാങ്കിൽ പണയം വെച്ച് വായ്പയെടുത്തിരുന്നു. ആദ്യഘട്ടത്തിൽ കളിച്ചപ്പോൾ പണം കിട്ടുകയും പിന്നീട് പണത്തിൻ്റെ വരവ് കുറയുകയും ചെയ്തു.

ഈ സമയത്ത് ബിജിഷ കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയും ഓൺലൈൻ ലോണെടുത്തും ഗെയിം തുടർന്നു. ഓൺലൈനായി എടുത്ത ലോൺ തിരിച്ചടക്കാതെയായപ്പോൾ വായ്പ നൽകിയ ഏജൻസി ബിജിഷക്കെതിരെ രം​ഗത്തെത്തി. ബിജിഷക്കൊപ്പം ഒരു സുഹൃത്തും ഓൺലൈൻ റമ്മി കളിക്കാനുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഈ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ബിജിഷ റമ്മി കളിക്ക് ഉപയോഗിച്ച ലിങ്കും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മരണം നടന്നപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും ബിജിഷ ആത്മഹത്യ ചെയ്യാനുള്ള കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളില്ലാതിരുന്നിട്ടും ബിജിഷ ജീവനൊടുക്കിയത് എല്ലാവരെയും നടുക്കിയിരുന്നു. ഇതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Also Read: നടത്തിയത് ഒരു കോടിയുടെ ഇടപാട്, യുവതിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.