ETV Bharat / state

Nipah Virus Kerala Health Department | നിപ വൈറസിന് ഘടന മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ജാഗ്രത വേണമെന്ന്‌ ആരോഗ്യ വകുപ്പ്‌

author img

By ETV Bharat Kerala Team

Published : Sep 20, 2023, 3:24 PM IST

nipah new  nipah new update news  Nipah Virus Health Department To Be Vigilant  nipah virus in kozhikode  nipah new upadated news from kozhikode  നിപ വൈറസിന് ഘടന മാറ്റം സംഭവിച്ചിട്ടില്ല  നിപയ്‌ക്ക്‌ രണ്ടാം തരംഗ സാധ്യത കുറവ്‌  ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിർദ്ദേശം  നിപാ വൈറസ്‌  സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കുന്നു
nipah-virus-health-department-to-be-vigilant

Nipah Virus Health Department To Be Vigilant : നിപയ്‌ക്ക് രണ്ടാം തരംഗ സാധ്യത കുറവെന്ന്‌ ആരോഗ്യ വകുപ്പ്‌. എങ്കിലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം. സമീപത്തെ ജില്ലകളായ വയനാട്‌, കണ്ണൂർ, മലപ്പുറം ജില്ലകളിലും നിപ വ്യാപിക്കാതെയിരിക്കാൻ സർക്കാർ ശാസ്‌ത്രീയമായ മുൻകരുതലുകളെടുത്തിട്ടുണ്ട്‌.

കോഴിക്കോട്: 2018ൽ പേരാമ്പ്രയിൽ കണ്ടെത്തിയ നിപ വൈറസിന് (nipah virus) ഘടന മാറ്റം സംഭവിച്ചിട്ടില്ലെന്ന് നിഗമനം (structure change). ഈ തവണയും മുൻ വർഷങ്ങളിലുമെല്ലാം നിപയ്ക്ക്‌ കാരണമായത് ഒരേ തരത്തിലുള്ള വൈറസാണെന്നും കണ്ടെത്തൽ. രണ്ടാം തരംഗ സാധ്യത കുറവാണെങ്കിലും ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം.(Nipah Virus Health Department To Be Vigilant)

ഈ തവണ ആദ്യ രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിൽ പരിശോധന തുടരുകയാണ്. 42 വവ്വാലുകളിൽ നിന്ന് ഇതിനകം സാമ്പിളുകൾ ശേഖരിച്ച് കഴിഞ്ഞു. ചില പ്രദേശങ്ങളിലെ വവ്വാലുകളുടെ പരിശോധധന ഫലം നെഗറ്റീവാണ്. മൃഗ സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരുയാണ്.

കുറ്റ്യാടി മരുതോങ്കരയിൽ നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക. കഴിഞ്ഞ ദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നെത്തിയ വിദഗ്‌ദ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികൾചറൽ ഇൻസ്റ്റിറ്റൃൂട്ട് ഫോർ അനിമൽ ഡിസീസും ജില്ല മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നിരുന്നു.

വളർത്തുമൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വനാതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുള്ളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്‌താൽ വനം വകുപ്പും ജില്ല മൃഗസംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്‌മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവസംസ്‌കരണം എന്നിവ നടത്താനും തീരുമാനിച്ചു.

ALSO READ : CM Pinarayi Vijayan On Nipah : നിപയുടെ രണ്ടാം തരംഗം തള്ളിക്കളയാനാവില്ല, എന്നാൽ ആശങ്ക വേണ്ട : മുഖ്യമന്ത്രി

Nipah Virus Precautions CM Press Meet നിപ കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണെന്നും സമയബന്ധിതമായി സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചെന്നും മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.