ETV Bharat / state

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; നാല് ഗ്രാം എംഡിഎംഎ പിടികൂടി

author img

By ETV Bharat Kerala Team

Published : Jan 14, 2024, 11:45 AM IST

mdma caught in kozhikode  Police Caught 4 Grams Of MDMA  എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ  നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്
Police Caught 4 Grams Of MDMA

Police Caught 4 Grams Of MDMA: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നാല് ഗ്രാം എംഡിഎംഎയുമായി ഇരുപത്തിരണ്ടുക്കാരന്‍ പിടിയില്‍

എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു

കോഴിക്കോട്‌: ചാത്തമംഗലം വെള്ളലശ്ശേരിയിൽ നിരോധിത ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു. വെള്ളലശ്ശേരി മാനോത്ത് ചാലിൽ ഷഹീൻ ഷറഫ് (22) നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത് (Police Caught 4 Grams Of MDMA). ഇയാളിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

കുന്ദമംഗലം പൊലീസ് വെള്ളലശ്ശേരി വയലോരം ബസ്റ്റോപ്പ് പരിസരത്ത് വച്ച് പെട്രോളിങ് നടത്തുന്നതിനിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്‌തപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ്ഐമാരായ അഭിലാഷ്, അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജീഷ്, സിവിൽ പൊലീസ് ഓഫിസർ ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.

അതേസമയം ചാത്തമംഗലം വെള്ളലശ്ശേരി ഭാഗത്ത് നിന്ന്‌ തന്നെ ഇതിന്‌ മുന്‍പും എംഡിഎംഎ പിടികൂടിയിട്ടുണ്ട്‌. എക്സൈസ് നടത്തിയ പരിശോധനയിലാണ് 260 ഗ്രാം എംഡിഎംഎയും 0.5370 ഗ്രാംപില്‍ എംഡിഎംഎയും പിടികൂടിയത്. കളരിക്കണ്ടി മലയിൽ ഷറഫുദീനെ (33) ആണ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. രാസ ലഹരി ബെംഗളൂരുവിൽ നിന്ന് വാങ്ങി ചെറു പൊതികളാക്കി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷറഫുദീനെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്‌ടർ കെ എൻ റിമേഷ്, മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ് ഇൻസ്പെക്‌ടർ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്‌ടർ ടി ഷിജു മോൻ, പ്രിവന്‍റീവ് ഓഫിസര്‍മാരായ വി പി ശിവദാസൻ, പി കെ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്‌റ്റും.

കോഴിക്കോട്‌ നഗരത്തില്‍ രണ്ട് കഞ്ചാവ് സംഘങ്ങളെ പിടികൂടി പൊലീസ്‌. 32 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിക്കലിൽ പത്ത് ലക്ഷം രൂപ വില വരുന്ന 16 കിലോഗ്രാം കഞ്ചാവുമായാണ് ആദ്യ സംഘം പൊലീസിന്‍റെ പിടിയിലായത്. ഒഡിഷ സ്വദേശികളായ സുനിൽകുമാർ, സാബു, സഞ്ജയ് റാണ, വിചിത്ര മിശ്ര, നീലമണി സാഹു എന്നിവരെയാണ് എലത്തൂർ പൊലീസും ടൗൺ എസിപി പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

ALSO READ: പാഴ്‌സൽ സർവീസിന്‍റെ മറവിൽ എംഡിഎംഎ കടത്ത്; രണ്ടുപേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.