ETV Bharat / state

ആരോടും ഇങ്ങനെയൊന്നും ചെയ്യരുത് സാർ ; കെഎസ്ഇബി നിയമന നിരോധനത്തിൽ വിലപിച്ച്‌ ഉദ്യോഗാര്‍ഥികള്‍

author img

By ETV Bharat Kerala Team

Published : Nov 15, 2023, 6:05 PM IST

KSEB meter reader Recruitment Ban candidates protest : പ്രതീക്ഷയുടെ 8 വര്‍ഷങ്ങള്‍, കെഎസ്ഇബി നിയമന നിരോധനത്തിൽ പെട്ട് ജീവിതം താളം തെറ്റിയവരുടെ മന:പ്രയാസം, ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാൻ വയസ് തടസമായവരുടെ വിലാപം.

KSEB meter reader Recruitment Ban  KSEB  കെഎസ്ഇബി  കെഎസ്ഇബി നിയമന നിരോധനം  പിഎസ്‌സി പരീക്ഷ  PSC Exam  മീറ്റര്‍ റീഡര്‍ തസ്‌തിക  Meter Reader Post  നിയമന നിരോധനം  Prohibition of appointment
KSEB meter reader Recruitment Ban
കെഎസ്ഇബി നിയമന നിരോധനത്തിൽ വിലപിച്ച്‌ ഉദ്യോഗാര്‍ഥികള്‍

കോഴിക്കോട്: ആരോടും ഇങ്ങനെയൊന്നും ചെയ്യരുത് സാർ. പ്രതീക്ഷയോടെ ജീവിക്കുന്നവരെ പറ്റിക്കരുത് സാർ. അർഹതപ്പെട്ടതല്ലേ സാർ ഞങ്ങൾ ചോദിച്ചിട്ടുള്ളൂ. കെഎസ്ഇബിയിലെ നിയമന നിരോധനത്തിൽ പെട്ട് ജീവിതം താളം തെറ്റിയവരുടെ മന:പ്രയാസത്തിൽ നിന്ന് കേൾക്കുന്ന വാക്കുകളാണിത് (KSEB meter reader Recruitment Ban). മീറ്റര്‍ റീഡര്‍ തസ്‌തികയിൽ (Meter Reader Post) ജോലി ഉറപ്പാക്കി എട്ട് വർഷമായി കാത്തിരിക്കുന്നു. ആ കാലാവധി 2024 മാർച്ച് 19 ന് അവസാനിക്കുകയും ചെയ്യും.

കാത്തിരുന്ന് കാത്തിരുന്ന് ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാൻ വയസ് തടസമായവരുടെ വിലാപം ഇനിയെങ്കിലും ആരെങ്കിലും കേൾക്കുമോ. സർക്കാർ പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രോണിക്‌സ്‌ ഡിപ്ലോമ കഴിഞ്ഞ ഷീനക്ക് ഗസ്റ്റ് ലക്‌ചററുടെ ഒരു താൽക്കാലിക ജോലി ഉണ്ടായിരുന്നു. സർക്കാർ പരീക്ഷക്ക് പഠിക്കാൻ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഒന്നുമില്ലാതായി.

ഡിപ്ളോമ കഴിഞ്ഞ അതുൽ ഇപ്പോൾ ടൈൽസിൻ്റെ പണിക്ക് പോവാൻ തീരുമാനിച്ചിരിക്കുകയാണ്. രണ്ടായിരത്തോളം ഒഴിവിൽ താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലത്താണ് അതുൽ അടക്കം 218 പേർ തങ്ങൾ ഇതിന് യോഗ്യരാണെന്ന് പറയുന്നത്. ബാബു അടങ്ങുന്ന ഈ ഉദ്യോഗാർഥികൾ നൽകിയ നിവേദനങ്ങൾക്ക് എണ്ണവും കണക്കുമില്ല. മുട്ടാത്ത വാതിലുകളില്ല. ജോലി ആവശ്യപ്പെട്ട് ഒടുവിൽ മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഇനി പോംവഴി എന്ത് എന്നതിൽ ഇവർക്ക് വാക്കുകൾ കിട്ടാതാവുകയാണ്.

സ്‌മാര്‍ട്ട് മീറ്ററിന്‍റെ പേര് പറഞ്ഞാണ് കെഎസ്ഇബി മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ഥികള്‍ അവഗണിക്കപ്പെട്ടത്. മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ ഇവരുടെ ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും. ഒന്നാം പിണറായി സര്‍ക്കാര്‍ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി മീറ്റര്‍ റീഡര്‍ നിയമനത്തിന് ഉത്തരവിറങ്ങി. 2016 ല്‍ പരീക്ഷ നടത്തി 2021 ലാണ് പി.എസ്.സി, കെ.എസ്.ഇ.ബിയിലെ മീറ്റര്‍ റീഡര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 436 മീറ്റര്‍ റീഡര്‍മാരെ ബോര്‍ഡില്‍ നിയമിക്കുമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം മണി പ്രഖ്യാപിച്ചു. 218 പേര്‍ക്ക് ആദ്യം നിയമനം നല്‍കി. ബാക്കി 218 പേരാണ് വര്‍ഷങ്ങളായി നിയമനം കാത്ത് അലയുന്നത്.

സ്‌മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാല്‍ ഇനി മീറ്റര്‍ റീഡര്‍ തസ്‌തിക വേണ്ടെന്നാണ് സര്‍ക്കാരും ബോര്‍ഡും തീരുമാനിച്ചത്. സ്‌മാര്‍ട്ട് മീറ്റര്‍ വ്യാപനം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇനിയെങ്കിലും നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ അപേക്ഷ. മറ്റ് പല വിഭാഗങ്ങളിലേക്കും ഉപയോഗപ്പെടുത്താൻ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഈ കേഴുന്നത്. വളരുന്തോറും ശുഷ്‌കിച്ച് പോകുന്ന, സ്വന്തം പാർട്ടിയിലെ തമ്മിലടി തീർക്കാൻ പെടാപ്പാടു പെടുന്ന ഒരു പാർട്ടിക്ക് ഈ വകുപ്പ് കിട്ടിയതാണ് തങ്ങളുടെ ശാപമെന്ന് ഉദ്യോഗാർഥികൾ സ്വയം വിലപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.