ETV Bharat / state

Janakikad Ecotourism Nipah Bats : ജാനകിക്കാട് കാണാം, നിപയെ മറക്കാം ; ജൈവവൈവിധ്യങ്ങളുടെ കലവറയില്‍ പ്രകൃതിയെ സ്‌നേഹിക്കാം

author img

By ETV Bharat Kerala Team

Published : Oct 3, 2023, 7:45 PM IST

Janakikad Ecotourism Nipah bats
Janakikad Ecotourism Nipah bats

Janakikad Ecotourism Nipah bats : മുന്‍ കേന്ദ്രമന്ത്രി വി.കെ.കൃഷ്ണമേനോന്‍റെ സഹോദരി വി.കെ ജാനകിയമ്മയുടെ പേരിലുള്ള 131 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്ത് 2001 ൽ വന സംരക്ഷണ സമിതി രൂപീകരിച്ചു. 2008ല്‍ ഇവിടെ ഇക്കോ ടൂറിസം പദ്ധതിയും ആരംഭിച്ചു. ജാനകിയുടെ പേരിലായിരുന്ന കാട് ടൂറിസം കേന്ദ്രമായപ്പോൾ അത് ജാനകിക്കാടായി.

ജാനകിക്കാട് കാണാം, നിപയെ മറക്കാം

കോഴിക്കോട് : കുറ്റ്യാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ, മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയോരത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സ്ഥലമുണ്ട്. പേര് ജാനകിക്കാട്. ഈ പേരിന് പിന്നിലെ കഥയില്‍ നിന്ന് തുടങ്ങാം...

മുന്‍ കേന്ദ്രമന്ത്രി വി.കെ.കൃഷ്ണമേനോന്‍റെ സഹോദരി വി.കെ ജാനകിയമ്മയുടെ പേരിലുള്ള 131 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്ത് 2001 ൽ വന സംരക്ഷണ സമിതി രൂപീകരിച്ചു. 2008ല്‍ ഇവിടെ ഇക്കോ ടൂറിസം പദ്ധതിയും ആരംഭിച്ചു. ജാനകിയുടെ പേരിലായിരുന്ന കാട് ടൂറിസം കേന്ദ്രമായപ്പോൾ അത് ജാനകിക്കാടായി. വിവിധ വർണ്ണങ്ങളിലായി നൂറിലേറെ വർഗ്ഗങ്ങളിൽപ്പെട്ട ചെറുതും വലുതുമായ ചിത്രശലഭങ്ങൾ ജാനകിക്കാടിന് മാത്രം സ്വന്തം. പൂമ്പാറ്റകൾ മാത്രമല്ല, ജൈവവൈവിധ്യങ്ങളുടെ അപൂർവ കലവറയാണ് ഒരുകാലത്ത് സഞ്ചാരികളുടെ സ്വർഗമായിരുന്ന ജാനകിക്കാട്.

ഇനി ശരിക്കുള്ള കാടിന്‍റെ കഥയിലേക്ക് വരാം: 2018ല്‍ നിപയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വവ്വാലുകൾ കൂട്ടമായി വസിക്കുന്ന പ്രദേശങ്ങൾ ഭീതിയുടെ കേന്ദ്രങ്ങളായി. ജാനകിക്കാട് നിലനിൽക്കുന്ന മരുതോങ്കരയിലാണ് നിപ വൈറസ് ഏറ്റവുമൊടുവില്‍ ജീവൻ കവർന്നത്. അതോടെ ജാനകിക്കാടിനെ കുറിച്ചും വവ്വാലുകളെ കുറിച്ചും കഥകൾ പലതും പടർന്ന് പന്തലിച്ചു. 'ജാനകിക്കാട്ടില്‍ വവ്വാലുകളില്ല. കുറ്റ്യാടിപ്പുഴയോരത്താണ് വവ്വാലുകൾ ഉള്ളതെന്ന്' നാട്ടുകാരും ഇക്കോ ടൂറിസം പ്രവർത്തകരും ആവർത്തിച്ച് പറയുന്നുണ്ട്.

Nipah Virus Kozhikode: നിപ ആശങ്ക ഒഴിഞ്ഞ് കോഴിക്കോട്, ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി; ഇനി വേണ്ടത് ജാഗ്രത

വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്‍ന്നുപോകാത്ത പച്ചപ്പ്, എപ്പോഴും കുളിര്‍മ്മ പകരുന്ന പ്രകൃതി, അതാണ് ജാനകിക്കാട്. ശലഭങ്ങൾ മാത്രമല്ല മുള്ളൻപന്നിയും, മലയണ്ണാനും, മുയലുകളും, മാനുകളുമൊക്കെ ഈ കാടിന്‍റെ സൗന്ദര്യമാണ്. നട്ടുച്ചയ്ക്ക് പോലും സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ മടിയ്ക്കുന്ന ഈ പച്ചപ്പിന് നടുവിലൂടെയുള്ള യാത്ര ആസ്വദിച്ചറിയണം. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് പേടി വേണ്ട, ആശങ്കകളില്ലാതെ ഇവിടേക്കെത്താം.

ചിത്രശലഭങ്ങളുടെ സ്വർഗ ഭൂമി : ബുദ്ധമയൂരി, ഗരുഡശലഭം, വെള്ളില തോഴി, നാട്ട് കോമാളി, നരിവരയൻ, ഓക്കിലശലഭം, ക്ലിപ്പർ, വന ദേവത, നീലക്കടുവ, അരളി ശലഭം, നാരക ശലഭം, നാരകക്കാളി, ചുട്ടി മയൂരി, മലബാർ റാവൽ, തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ശലഭത്തേയും കാട്ടിൽ കാണാം. ആഫ്രിക്കൻ ഇനമായ കിലുക്കി ചെടിയിലാണ് ശലഭങ്ങൾ കൂട്ടുകൂടുന്നത്.

കാട് കണ്ടറിയാം: ജൈവവൈവിദ്ധ്യം നിറഞ്ഞ് ജാനകിക്കാട്

ഈ ചെടിയുടെ ഇലയിലേക്കും തണ്ടിലേക്കും നീര് ഊറ്റി കുടിക്കാൻ എത്തുന്ന ശലഭങ്ങൾ വർണ്ണക്കാഴ്ചയാണ്. പൂമ്പാറ്റകളുടെ ശാസ്ത്രീയ നാമങ്ങൾ മനസ്സിലാക്കാനും അവയുടെ ജീവിത രീതി പഠിക്കാനും ജാനകിക്കാടിൽ എത്തുന്നവർ നിരവധിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.