ETV Bharat / state

കോഴിക്കോട്ടെ എഐ ഡീപ് ഫേക്ക് തട്ടിപ്പ് : മുഖ്യപ്രതിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തിഹാറിലേക്ക്

author img

By ETV Bharat Kerala Team

Published : Jan 16, 2024, 11:17 AM IST

Updated : Jan 16, 2024, 2:39 PM IST

AI Deep Fake Fraud Case Kozhikode: കോഴിക്കോട്ടെ എഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ ചോദ്യം ചെയ്യാനായി കേരളത്തിലെ അന്വേഷണസംഘം തിഹാര്‍ ജയിലിലേക്ക് പോകും.

Deep Fake Case Kozhikode  AI Deep Fake Fraud Kozhikode  കോഴിക്കോട് എഐ തട്ടിപ്പ്  കൗശല്‍ ഷാ തിഹാര്‍ ജയില്‍
AI Deep Fake Fraud Case Kozhikode

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ ഡീപ് ഫേക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ പ്രതി കൗശല്‍ ഷായെ (53) ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തിഹാര്‍ ജയിലിലേക്ക്. ഈ മാസം 23നാണ് കേരളത്തില്‍ നിന്നുള്ള സംഘം തിഹാറിലേക്ക് യാത്ര തിരിക്കുന്നത്. ജനുവരി 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിധേയനാക്കുന്നത്.

കോഴിക്കോട് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് സംഘം പുറപ്പെടുന്നത്. സൈബർ സെൽ ഇൻസ്പെക്ടർ ദിനേഷ്, സീനിയർ സിപിഒ ധീരജ്, സിറ്റി പൊലീസ് കമ്മീഷണർ സ്ക്വാഡിലെ എസ്. ഐ മോഹൻദാസ് എന്നിവരാണ് സംഘത്തിലുള്ളത്.

ഡൽഹി പൊലീസ് അന്വേഷിച്ച മറ്റൊരു കേസിൽ അറസ്റ്റിലായ കൗശൽ ഷാ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. ഇതിനിടെ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കേരളത്തിലെ കേസിൽ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തത്. തിഹാർ ജയിലിൽ നിന്നും കോഴിക്കോട്ടേക്ക് പ്രതിയെ എത്തിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് അന്വേഷണ സംഘം അങ്ങോട്ടേക്ക് പോകുന്നത്.

അതിനിടെ ഈ തട്ടിപ്പ് സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര പൂനെ സ്വദേശി പ്രശാന്താണ് സംഘത്തിലെ അഞ്ചാമത്തെ കണ്ണി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സൈബർ പൊലീസ് അറസ്റ്റ് ചെയ്‌ത സിദ്ധേഷ് ആനന്ദ്, അമരിഷ് അശോക് പാട്ടീൽ എന്നിവരിൽ നിന്നാണ് പ്രശാന്തിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

എന്നാൽ കേരളത്തിലെ തട്ടിപ്പിൽ പ്രശാന്ത് പങ്കാളിയായില്ല എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും മനസിലായത്. ഇയാളുടെ ഫോൺ വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ലഭിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ ആദ്യം അറസ്റ്റിലായ ഷെയ്ക്ക് മുര്‍തുസമിയയെ പോലെ നിരവധി കൂട്ടാളികൾ കൗശലിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്നുണ്ട്.

കൂട്ടാളികളുടെ പ്രധാന ജോലി ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കലാണ്. പഞ്ചാബ് നാഷണൽ ബാങ്ക്, യൂക്കോ ബാങ്ക്, ഉജ്ജീവൻ ബാങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് സംഘം അക്കൗണ്ടുകൾ ആരംഭിച്ചിരുന്നത്. പല അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം കൈമാറ്റം ചെയ്‌തിരുന്നത്. അവസാനം പണം ലഭിക്കുന്ന അക്കൗണ്ടിന്‍റെ ഉടമയായിരുന്നു കൗശല്‍ ഷായ്‌ക്ക് ഇത് കൈമാറിയിരുന്നത്.

Also Read : സൈബര്‍ തട്ടിപ്പുകളില്‍ വന്‍ വര്‍ധന; 2023ല്‍ തട്ടിപ്പിന് ഇരയായത് 23,753 പേര്‍, നഷ്‌ടമായത് 201 കോടി

എഐ ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ വീഡിയോ കോളില്‍ രൂപവും ശബ്ദവും വ്യാജമായി സൃഷ്‌ടിച്ചാണ് കോഴിക്കോട് സ്വദേശിയായ പിഎസ് രാധാകൃഷ്‌ണനില്‍ നിന്നും പ്രതികള്‍ 40,000 രൂപ തട്ടിയെടുത്തത്. അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പേയ്മെ‌ന്‍റ് അക്കൗണ്ടിലേക്ക് എത്തിയ തുക നാല് തവണയായി മഹാരാഷ്ട്ര അസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ ശാഖയില്‍ നിക്ഷേപിക്കുകയായിരുന്നു. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കായിരുന്നു പണം എത്തിയത്. ഇതിന് പിന്നാലെ പൊലീസ് ഒടുവിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Last Updated : Jan 16, 2024, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.