കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : അമ്മ മാനസിക വെല്ലുവിളി നേരിടുന്നുവെന്ന് സംശയം

author img

By

Published : Sep 26, 2021, 8:29 PM IST

കാഞ്ഞിരപ്പള്ളിയിൽ കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  കാഞ്ഞിരപ്പള്ളി കുഞ്ഞിന്‍റെ മരണം  കാഞ്ഞിരപ്പള്ളിയിൽ കുഞ്ഞ് മരിച്ച സംഭവം  കാഞ്ഞിരപ്പള്ളിയിൽ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കുഞ്ഞ് മരിച്ച സംഭവം  കാഞ്ഞിരപ്പള്ളിയിൽ 4 മാ​സം പ്രാ​യ​മു​ള്ള കുഞ്ഞ് മരിച്ച സംഭവം  അമ്മ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് സംശയം  കാഞ്ഞിരപ്പള്ളി  kanjirapally child death  child death in kanjirapally  kanjirapally  child death  suspicion that the mother is mentally ill in kanjirapally child death  suspicion that the mother is mentally ill  mother is mentally ill  ആ​ൺ​കു​ഞ്ഞി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവം  കൂവപ്പള്ളി  കൂവപ്പള്ളി കുട്ടിയുടെ മരണം  കൂവപ്പള്ളി കുഞ്ഞിന്‍റെ മരണം  കോട്ടയം കുട്ടിയുടെ മരണം  കോട്ടയം കുഞ്ഞിന്‍റെ മരണം  കോട്ടയം മരണം  kottayam child death

മരണത്തിൽ അസ്വാഭാവികതയെന്ന് പൊലീസ് ; ശ്വാസം മുട്ടിയാണോ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തമാകൂ

കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കൂ​വ​പ്പ​ള്ളി ക​ള​പ്പു​ര​യ്ക്ക​ൽ റി​ജോ-​സൂ​സ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഐ​ഹാ​ൻ ആ​ണ് മ​രി​ച്ച​ത്.

ശനിയാഴ്‌ചയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.​ കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് ​ അസ്വാഭാവിക മ​ര​ണ​ത്തി​ന് കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. കാഞ്ഞിര​പ്പ​ള്ളി ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.

ALSO READ: കെ എം ബഷീറിന്‍റെ മരണം : കേസ് തിങ്കളാഴ്‌ച പരിഗണിക്കും

സംഭവം നടന്ന സമയം അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണ് റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്ന് അറിയച്ചതെന്ന് പൊലീസ് പറയുന്നു. റിജോ വാർഡ് അംഗം ആന്‍റണി ജോസഫിനെ വിവരമറിയിച്ചതോടെ ഇവർ വീട്ടിലെത്തി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിയാണോ മരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോഴേ വ്യക്തമാകൂ. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്തേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.