ETV Bharat / state

കോട്ടയത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

author img

By

Published : Oct 25, 2022, 9:17 PM IST

Updated : Oct 25, 2022, 10:21 PM IST

sfi ksu conflict in kottayam  ksu activists injured  എസ്എഫ്ഐ കെഎസ്‌യു സംഘർഷം  കോട്ടയത്ത് എസ്എഫ്ഐ കെഎസ്‌യു സംഘർഷം  കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്  കോട്ടയം ബസേലിയോസ് കോളജ്  കോട്ടയം മെഡിക്കൽ കോളജ്  കെഎസ്‌യു  വിദ്യാർഥികൾക്ക് പരിക്ക്
കോട്ടയത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; രണ്ട് കെഎസ്‌യു പ്രവർത്തകരായ വിദ്യാർഥികൾക്ക് പരിക്ക്

കോട്ടയം ബസേലിയോസ് കോളജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥികൾക്കാണ് എസ്എഫ്ഐ കെഎസ്‌യു സംഘർഷത്തിൽ പരിക്കേറ്റത്.

കോട്ടയം: എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകരായ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥികളായ തലശ്ശേരി സ്വദേശി മുഹമ്മദ് റിസ്വാൻ, കട്ടപ്പന സ്വദേശി ആൽവിൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്.

റിസ്വാന്‍റെ തലയ്ക്കും ആൽബിന്‍റെ പുറത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ റിസ്വാനെ കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെ വാരിശ്ശേരിയിലെ ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴാണ് സിഎംഎസ് കോളജിന് സമീപത്ത് വച്ച് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. കോളജ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന കെഎസ്‌യു പ്രവർത്തകരെ വഴിയിൽവെച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പത്തോളം പേർ കമ്പിവടികൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്.

പത്തോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും, ഇവരെ കൃത്യമായി തിരിച്ചറിയാവുന്നവരാണെന്നും മുഹമ്മദ് റിസ്വാനും, ആൽവിനും കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നൽകി. ഇരുകൂട്ടരും തമ്മിൽ യൂണിയൻ പ്രവർത്തനത്തിൻ്റെ പേരിൽ നേരത്തെ കോളജിൽ തർക്കം നിലനിന്നിരുന്നു.

Last Updated :Oct 25, 2022, 10:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.