Kuttanad Rice Cultivation| കാലം തെറ്റിയ മഴയും മടവീഴ്‌ചയും; കോട്ടയത്തെ കർഷകർക്ക് കണ്ണീർ കൊയ്ത്ത്

author img

By

Published : Nov 24, 2021, 8:38 AM IST

Updated : Nov 24, 2021, 9:24 AM IST

Kuttanad Rice Cultivation  Kuttanad Farming  Upper Kuttanad  Kottayam  കോട്ടയത്തെ കർഷകർ  അപ്പർ കുട്ടനാട്  വിരിപ്പ് കൃഷി  നെൽ കൃഷി

കുമരകത്ത് 1065 ഏക്കറിൽ നെൽകൃഷി നടത്തിയതിൽ അഞ്ഞൂറോളം ഏക്കറിലും കൃഷി നാശം ഉണ്ടായി (Kuttanad Rice Cultivation). കൊയ്ത്തു യന്ത്രങ്ങൾ ലഭിക്കാത്തതും തിരിച്ചടിയായി.

കോട്ടയം: കാലം തെറ്റിയെത്തിയ മഴ തകർത്തത് കർഷകരുടെ പ്രതീക്ഷകളായിരുന്നു. അപ്പർ കുട്ടനാട്ടിൽ (Kottayam Upper Kuttanad) വിരിപ്പ് കൃഷിയുടെ വിളവ് നശിച്ച ദുഃഖത്തിലാണ് കർഷകർ. വിത്തു വിതച്ച് പരിപാലിച്ച് വിളവെടുക്കാറായപ്പോൾ നെൽ ചെടികൾ ഒന്നടങ്കം മഴയിലും കാറ്റിലും നശിച്ചു (Kuttanad Rice Cultivation).

കുമരകത്ത് 1065 ഏക്കറിൽ നെൽകൃഷി നടത്തിയതിൽ അഞ്ഞൂറോളം ഏക്കറിലും കൃഷി നാശം ഉണ്ടായത് വലിയ തിരിച്ചടിയായി. ഒട്ടുമിക്ക പാടശേഖരങ്ങളിലുo നിലത്ത് വീണ നെൽ ചെടികളിൽ നിന്നും പുതു നെല്ലുകൾ കിളിർത്തു തുടങ്ങിയിരുന്നു. നിലത്തു വിണ നെല്ല് കൊയ്ത് എടുക്കാൻ കഴിയില്ല. നില നെല്ല് മാത്രം കൊയ്തെടുക്കാൻ കഴിയും. എന്നാൽ കൊയ്ത്തു യന്ത്രങ്ങൾ ലഭിക്കാത്തതും തിരിച്ചടിയായി.

കാലം തെറ്റിയ മഴയും മടവീഴ്‌ചയും; കോട്ടയത്തെ കർഷകർക്ക് കണ്ണീർ കൊയ്ത്ത്

ALSO READ: Skyrocketing vegetable price | കുതിച്ചുയര്‍ന്ന പച്ചക്കറി വിലയെ പിടിച്ചുക്കെട്ടാൻ സര്‍ക്കാര്‍ ഇടപെടല്‍

മണിക്കൂറിന് 2300 രൂപ പ്രകാരം വാടക ഉറപ്പിച്ചിരുന്ന യന്ത്രങ്ങൾക്ക് 2500 - 2600 രൂപ വരെയാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. യന്ത്രങ്ങളുടെ വാടക നിയന്ത്രിക്കുന്നത് സംബന്ധിച്ച് പാടശേഖര സമിതികൾ ചർച്ചകൾ നടത്തി വരികയാണ്. പൊതുമേഖലയിലുള്ളത് 14 കൊയ്ത്ത് യന്ത്രമാണ്. എന്നാൽ ജില്ലയിൽ 60 എണ്ണം വേണം. ആലപ്പുഴയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും യന്ത്രം വരുത്തുന്നുണ്ട്. എങ്കിലും
കർഷകർക്ക് സമയത്ത് കൊയ്ത്തു യന്ത്രങ്ങൾ ലഭ്യമാകാൻ പ്രയാസമാണ്.

മഴയ്ക്ക് പുറമേ മടവീഴ്ചയും കൃഷി നാശത്തിന് കാരണമായി. ഇത്തരത്തിൽ അനവധി പ്രതിസന്ധികൾ മറികടന്നാണ് കർഷകർ കൃഷി നടത്തുന്നത്. വിത മുതൽ നൂറു പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നത്. വിളവെടുക്കുമ്പോൾ ഈ ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് മഴ എല്ലാം തകർത്തെറിഞ്ഞത്.

Last Updated :Nov 24, 2021, 9:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.