ETV Bharat / state

പാല ജനറല്‍ ആശുപത്രി കാന്‍സര്‍ വാര്‍ഡിന്‍റെ പണി അനിശ്ചതാവസ്ഥയില്‍

author img

By

Published : Jul 24, 2019, 6:01 PM IST

Updated : Jul 24, 2019, 8:29 PM IST

പുതിയ കാന്‍സര്‍ വാര്‍ഡില്‍ ഉപകരണങ്ങൾ എത്തി; പക്ഷേ കെട്ടിടം പണി ഇപ്പോഴും പ്രതിസന്ധിയില്‍

വാര്‍ഡിന്‍റെ നിര്‍മാണാത്തിനാവശ്യമായ ഉപകരണങ്ങളെത്തി. പക്ഷേ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പണി തുടങ്ങനാവുന്നില്ല

കോട്ടയം: പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കാന്‍സര്‍ വാര്‍ഡിനുവേണ്ടി അനുവദിച്ച ഉപകരണങ്ങളെത്തിയിട്ടും കെട്ടിടം പണി പൂര്‍ത്തിയായില്ല. കീമോതെറാപ്പിക്ക് ഉൾപ്പെടെ 30 ലക്ഷം രൂപയുടെ സാമഗ്രികളാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും കാന്‍സര്‍ വാര്‍ഡ് ഉൾപ്പെടെയുള്ളവയുടെ നിര്‍മാണം പ്രതിസന്ധിയിലാണ്. കാത്ത് ലാബ്, ഒരേസമയം ഏഴ് പേര്‍ക്ക് കീമോതെറാപ്പി ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ പൂര്‍ത്തിയാകാനുണ്ട്.

പുതിയ കാന്‍സര്‍ വാര്‍ഡിലേക്ക് ഉപകരണങ്ങൾ എത്തിയിട്ടും കെട്ടിടം പണി ഇപ്പോഴും പ്രതിസന്ധിയില്‍

ടെന്‍ഡര്‍ നടപടികൾ സ്വീകരിക്കുമ്പോഴേക്കും കാലതാമസമെടുക്കും. വയറിങിനായി കോണ്‍ക്രീറ്റ് ചെയ്‌ത ഭിത്തി പൊളിക്കേണ്ടിവരുന്നത് അധിക ചെലവിനും ഇടയാക്കും. വാര്‍ഡിലേക്കുള്ള കിടക്കകളില്‍ ചിലത് നിലവിലെ പഴയ കെട്ടിടത്തില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരുകോടി രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കും. കൃത്യമായ കണക്കുകൂട്ടലുകളോടെ നിര്‍മാണം ആസൂത്രണം ചെയ്തിരുന്നെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നുവെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗം പീറ്റര്‍ പന്തലാനി പറഞ്ഞു. മെഡിസിന്‍, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ്, ഡെന്‍റല്‍ ഒപി എന്നിവയടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതുവരെ ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതി ലഭിച്ചിട്ടില്ല.

Intro:Body:പാലാ ജനറലാശുപത്രിയിലെ പുതിയ കാന്‍സര്‍ വാര്‍ഡിനുവേണ്ടി അനുവദിച്ച ഉപകരണങ്ങളെത്തി തുടങ്ങിയിട്ടും, കെട്ടിടം പണി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയാകുന്നു. ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ കെട്ടിടത്തില്‍ ഇറക്കിവെച്ചിരിക്കുന്നത് ഉപയോഗിക്കാതെയിരുന്നാല്‍, ഉപയോഗശൂന്യമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 30 ലക്ഷം രൂപയുടെ സാമഗ്രികളാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.

ആശുപത്രി പരിസരത്ത് 2 കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയായത്. മെഡിസിന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഡെന്‍റല്‍ ഒ.പി എന്നിവയാണ് ഒരു കെട്ടിടത്തിലുള്ളത്. ഇവിടെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതി ലഭിച്ചിട്ടില്ല. കാന്‍സര്‍ വാര്‍ഡ് അടങ്ങുന്ന പുതിയ കെട്ടിടത്തിലാണ് ഇനിയുമേറെ ജോലികള്‍ ബാക്കിനില്‍ക്കുന്നത്.

കാത്ത് ലാബ്, ഒരേസമയം 7 പേര്‍ക്ക് കീമോതെറാപ്പിക്കുള്ള സൗകര്യം എന്നിവ ഇവിടെ ഒരുക്കേണ്ടതാണ്. എന്നാല്‍ വയറിംഗ് ജോലികള്‍ ഇവിടെ നടന്നിട്ടില്ല. ഇതിനുള്ള ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് നടപടികളാകുന്പോഴേയ്ക്കും കാതലതാമസവുമെടുക്കും. വയറിംഗിനായി കോണ്‍ക്രീറ്റ് ചെയ്ത ഭിത്തി ഇനിയും പൊളിക്കേണ്ടിവരുന്നത് അധികചെലവിനും ഇടയാക്കും.

കീമോതെറാപ്പിക്കുള്ള യന്ത്രസാമഗ്രികളും എത്തിച്ചവയില്‍ പെടും. വാര്‍ഡിലേയ്ക്കുള്ള ബെഡ്ഡുകളില്‍ ചിലത് നിലവിലെ പഴയ കെട്ടിടത്തില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്. ഒരുകോടി രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ പണി പൂര്‍ത്തിയായലുടന്‍ എത്തിക്കാന്‍ തയാറായിരുപ്പുണ്ട്. പക്ഷേ പുതിയ കെട്ടിടത്തിലെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി വയറിംഗ് നടത്താന്‍ കാലതാമസമെടുത്തേക്കും

കൃത്യമായ കണക്കുകൂട്ടലുകളോടെ നിര്‍മാണം ആസുത്രണം ചെയ്തിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നുവെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റിയംഗം പീറ്റര്‍ പന്തലാനി പറഞ്ഞു. Conclusion:
Last Updated :Jul 24, 2019, 8:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.