ETV Bharat / state

നാർക്കോട്ടിക് ജിഹാദ് പരാമർശം : പാലാ ബിഷപ്പിനെ പിന്തുണച്ച് ന്യൂനപക്ഷ മോർച്ച

author img

By

Published : Sep 18, 2021, 7:29 PM IST

Updated : Sep 18, 2021, 8:27 PM IST

minority morcha in support of the pala bishop  പാലാ ബിഷപ്പിനു പിന്തുണയുമായി ന്യൂനപക്ഷ മോർച്ച  പാലാ ബിഷപ്പിനെ പിന്തുണച്ച് ന്യൂനപക്ഷ മോർച്ച  ന്യൂനപക്ഷ മോർച്ച  minority morcha  നാർക്കോട്ടിക് ജിഹാദ് പരാമർശം  നാർക്കോട്ടിക് ജിഹാദ്  നാർക്കോട്ടിക് ജിഹാദ് വിവാദം  Narcotic Jihad  Narcotic Jihad controversy
പാലാ ബിഷപ്പിനു പിന്തുണയുമായി ന്യൂനപക്ഷ മോർച്ച

'പെൺകുട്ടികള്‍ക്ക് മയക്കുമരുന്ന് നൽകിയും, അവരോട് പ്രണയം നടിച്ചും വശത്താക്കി ഐഎസിൽ ചേർക്കുന്ന പ്രവണതയുണ്ട്'

കോട്ടയം : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി സെയ്‌ദ് ഇബ്രാഹിം. ബിഷപ്പിന്‍റെ പരാമർശം ഏതെങ്കിലും മത വിഭാഗത്തെ കുറിച്ചല്ല. മതമൗലികവാദികളായ ചിലർ പ്രസ്‌താവനയുടെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസും ഇടതുപക്ഷവും ഇത് മുതലെടുപ്പിനുള്ള അവസരമായി കണ്ടു. ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നത്തിലുള്ള ആശങ്കയാണ് ബിഷപ്പ് പങ്കുവച്ചത്.

പാലാ ബിഷപ്പിനെ പിന്തുണച്ച് ന്യൂനപക്ഷ മോർച്ച

ALSO READ: 'ഉദ്ദേശിച്ചത് ഐ.എസ് പോലുള്ള സംഘടനകളെ' ; പാലാ ബിഷപ്പിന് പിന്തുണയുമായി വി മുരളീധരന്‍

പെൺകുട്ടികള്‍ക്ക് മയക്കുമരുന്ന് നൽകിയും അവരോട് പ്രണയം നടിച്ചും വശത്താക്കി ഐഎസിൽ ചേർക്കുന്ന പ്രവണതയുണ്ട്. അത് നടത്തുന്നത് ഒരു മതവിഭാഗമാണെന്ന അഭിപ്രായമില്ല.

ബിഷപ്പുമായി സംസാരിച്ചെന്നും തനിക്ക് ലഭ്യമായ വിവരങ്ങൾ കേന്ദ്ര ഗവൺമെന്‍റിനെ അറിയിക്കുമെന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി പറഞ്ഞു. മതസൗഹാർദം തകരുന്ന അന്തരീക്ഷം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated :Sep 18, 2021, 8:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.