Marakkar| 'മരക്കാര്‍' ടെലഗ്രാമില്‍ പ്രചരിപ്പിച്ചു ; കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍

author img

By

Published : Dec 5, 2021, 5:45 PM IST

Updated : Dec 5, 2021, 7:08 PM IST

Marakkar Telegram  Pirated Copy Of Film  Arabikadalinte Simham movie Mohanlal priyadarshan antony Perumbavoor  മരക്കാര്‍ ടെലിഗ്രാം കാഞ്ഞിരപ്പള്ളി സ്വദേശി വ്യാജ പതിപ്പ്  മോഹൻലാൽ - പ്രിയദര്‍ശന്‍ ചിത്രം

Marakkar Arabikkadalinte Simham | കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് 'മരക്കാര്‍' വ്യാജപതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്

കോട്ടയം : മോഹൻലാൽ - പ്രിയദര്‍ശന്‍ ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ടെല​ഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് ഞായറാഴ്ച അറസ്റ്റിലായത്. ചിത്രത്തിന്‍റെ വ്യാജപ്രിന്‍റ് 'സിനിമ കമ്പനി' എന്ന ടെലഗ്രാം ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

നല്ല പ്രിന്‍റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച്‌ കേള്‍ക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്കും പ്രതി അയച്ചു. ഇയാളെ സൈബര്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന്, കോട്ടയം എസ്‌.പി ഡി ശില്‍പയുടെ നേതൃത്വലാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. മൊബൈല്‍ ഫോണ്‍ കടയുടമയാണ് നസീഫ്.

'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ടെല​ഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

ALSO READ: Sandeep Murder : സന്ദീപിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് ജോലിയും ഉറപ്പാക്കുമെന്ന് കോടിയേരി

Pirated Copy Of Marakkar | സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന. ഇവരില്‍ പലരും സൈബര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. റിലീസിന് പിന്നാലെയാണ് ചിത്രം ടെല​ഗ്രാമില്‍ എത്തിയത്. മരക്കാറിന്‍റെ ക്ലൈമാക്‌സ് രം​ഗങ്ങള്‍ യൂട്യൂബില്‍ വന്നിരുന്നു.

Last Updated :Dec 5, 2021, 7:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.