അപ്പീല്‍ പോകും; വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ

author img

By

Published : Jan 14, 2022, 1:49 PM IST

bishop franco mulakkal rape case  public prosecutor response  franco mulakkal rape case Judgement  ഫ്ലാങ്കോ മുളക്കലിനെതിരായ കേസില്‍ പബ്ളിക് പ്രോസിക്യൂട്ടർ  പബ്ളിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു  ജലന്തര്‍ രൂപതാ ബിഷപിനെതിരായ ലൈംഗിക പരാതി

ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിചിരുന്നതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. രണ്ടു വർഷം 13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന ഇരയുടെ പരാതിയിൽ എന്തുകൊണ്ട് എതിർത്തില്ലെന്ന പ്രതിഭാഗം വാദത്തിന് കോടതിയിൽ മൂൻ തൂക്കം ലഭിച്ചു. പരാതി നൽകാനുള്ള ഇരയുടെ പരിമിതി കോടതി പരിഗണിചില്ല.

കോട്ടയം: ഫ്രാങ്കോ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു. കേസിൽ അപ്പീൽ പോകുമെന്നും അദ്ദേഹം അറിയിച്ചു. പ്രോസിക്യൂഷൻ എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയില്ല.

എന്തുകൊണ്ട് എതിർത്തില്ലെന്ന പ്രതിഭാഗം വാദം പരിഗണിച്ച് കോടതി

ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിചിരുന്നതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. രണ്ടു വർഷം 13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന ഇരയുടെ പരാതിയിൽ എന്തുകൊണ്ട് എതിർത്തില്ലെന്ന പ്രതിഭാഗം വാദത്തിന് കോടതിയിൽ മൂൻ തൂക്കം ലഭിച്ചു. പരാതി നൽകാനുള്ള ഇരയുടെ പരിമിതി കോടതി പരിഗണിച്ചില്ല.

അപ്പീല്‍ പോകും; വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ

കോടതി വിധി അപ്രതീക്ഷിതമെന്നാണ് വാദി ഭാഗത്തിന്റെ പ്രതികരണം. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ച് നവംബറില്‍ 2019 വിചാരണ തുടങ്ങിയ കേസിലാണ് ഒടുവില്‍ വിധി പറഞ്ഞത്.

Also Read: 'എന്തുകൊണ്ടിങ്ങനെയൊരു വിധിയെന്നറിയില്ല'; ഫ്രാങ്കോ കേസില്‍ ഡിവൈഎസ്.പി സുഭാഷ്

കേസിലെ 83 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. സാക്ഷിപ്പട്ടികയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, വൈദീകര്‍, കന്യാസ്ത്രീകള്‍ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു.

കന്യാസ്ത്രീയുടെ പരാതിയില്‍ 2018 ജൂണ്‍ 29ന് പൊലീസ് കേസ്

മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ ജലന്തര്‍ രൂപതാ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പലതവണ പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ 2018 ജൂണ്‍ 29നാണു കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. തുടര്‍ന്നു മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം സെപ്റ്റംബര്‍ 21നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. പാലാ സബ്ജയിലിലേക്കു മാറ്റി.

Also Read: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്‌; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍

ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫ്രാങ്കോ, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ വരെ സമീപിപ്പിച്ചിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടില്ല. സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു, സുബിന്‍ കെ. വര്‍ഗീസ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടിയും ബി. രാമന്‍പിള്ള, സി.എസ്്. അജയന്‍ എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടിയും കോടതിയില്‍ ഹാജരായി.

ഫ്രാങ്കോക്കെതിരായ വകുപ്പുകളിങ്ങനെ

ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവയ്ക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി)(എ)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഏഴു വര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506(1), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2)(കെ)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.