ETV Bharat / state

തെരുവ് നായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരിക്ക്

author img

By

Published : Oct 27, 2022, 4:55 PM IST

കാഞ്ഞിരപ്പള്ളി തെരുവ് നായ ആക്രമണം  Dog attack in Kottayam  Dog attack updates  news updates in Kottayam  latest news in kottayam  തെരുവ് നായ ആക്രമണം  തെരുവ് നായ ആക്രമണത്തില്‍ പരിക്ക്  കോട്ടയം മെഡിക്കല്‍ കോളജ്
തെരുവ് നായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരിക്ക്

കാഞ്ഞിരപ്പള്ളിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തെരുവ്‌ നായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരിക്ക്. ഇന്ന് (ഒക്‌ടോബര്‍ 27) രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുരിശു കവലയിലെ മാടക്കടയ്ക്ക് സമീപം നിൽക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം.

നായയുടെ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കൈ വിരലിനാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഈ നായ തന്നെ രാവിലെ ഏഴ് മണിയോടെ മറ്റൊരാളെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.