ETV Bharat / state

കൊവിഡ് രോഗികൾക്കായുള്ള ഐസൊലേഷൻ ഗൗൺ നിർമ്മാണവുമായി കുടുംബശ്രീ പ്രവർത്തകർ

author img

By

Published : Jul 24, 2020, 10:25 AM IST

Updated : Jul 24, 2020, 11:49 AM IST

ഐസൊലേഷൻ ഗൗൺ നിർമ്മാണം  ഗൗൺ നിർമ്മാണം  കൊവിഡ്  covid 19  isolation gown  Kudumbasree
കൊവിഡ് രോഗികൾക്കായുള്ള ഐസുലേഷൻ ഗൗൺ നിർമ്മാണത്തിൽ കുടുംബശ്രീ പ്രവർത്തകർ

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ കോട്ടയം കിടങ്ങൂരിലെ അപ്പാരൽസ് പാർക്കിലാണ് ഗൗൺ നിർമ്മാണം പുരോഗമിക്കുന്നത്

കോട്ടയം: ലോകവ്യാപകമായി കൊവിഡ് 19 പടർന്ന് പിടിക്കുമ്പോൾ കൊവിഡ് രോഗികൾക്കായുള്ള ഐസൊലേഷൻ ഗൗൺ നിർമ്മാണത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. 20 ഇലക്ട്രിക്ക് തയ്യൽ മെഷീനുകളിലായി 20ഓളം കുടുംബശ്രീ പ്രവർത്തകരാണ് ഗൗണ്‍ നിര്‍മിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ കോട്ടയം കിടങ്ങൂരിലെ അപ്പാരൽസ് പാർക്കിലാണ് ഗൗൺ നിർമ്മാണം പുരോഗമിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് കളയാവുന്ന തരത്തിലാണ് ഐസൊലേഷന്‍ ഗൗണ്‍ നിര്‍മിക്കുന്നത്. പി.പി.ഇ കിറ്റ് ധരിക്കുമ്പോൾ മേൽവസ്ത്രമായും ഇവ ഉപയോഗിക്കാറുണ്ട്. ഓവർലോക്ക് മെഷീൻ, ബട്ടൻസ്റ്റിച്ചിംഗ്, ബട്ടൻ ഹോൾ, ഫ്യൂസിങ് മെഷീൻ എന്നിവയെല്ലാം ഗൗൺ നിർമാണത്തിനായി ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ഏജൻസിയുടെ ഓഡറനുസരിച്ചുള്ള ഗൗൺ നിർമാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കൊവിഡ് രോഗികൾക്കായുള്ള ഐസൊലേഷൻ ഗൗൺ നിർമ്മാണവുമായി കുടുംബശ്രീ പ്രവർത്തകർ

ഇതുവരെ 5000 കിറ്റുകൾ ആണ് ഇവർ നിര്‍മിച്ചത്. ജില്ലയിൽ പൊതുസേവന കേന്ദ്രം തുടങ്ങാനുള്ള സംസ്ഥാന കുടുംബശ്രീ മിഷന്‍റെ പദ്ധതിക്കായി ജില്ലാ ഭരണകൂടം സമർപ്പിച്ച പദ്ധതിയാണ് അപ്പാരൽ പാർക്ക്. ഇത് പരിഗണിച്ച് 30 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കിടങ്ങൂർ പഞ്ചായത്ത് വക കെട്ടിടത്തിൽ ഇപ്പോൾ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സപ്ലൈകോ അതിജീവന കിറ്റിനായി 40,000 തുണി സഞ്ചികൾ നിർമിച്ചായിരുന്നു പദ്ധതിയുടെ തുടക്കം. കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ല. മാസം 75,000 ഗൗണുകൾ തയ്യാറാക്കാവുന്ന നിലയിലേക്ക് അപ്പാരൽ പാർക്കിന്‍റെ പ്രവർത്തനം വിപുലമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

Last Updated :Jul 24, 2020, 11:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.