അയ്‌മനം മി​​​​നി ഇ​​​​ന്‍​​​​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യം നിര്‍മാണത്തില്‍ അഴിമതി; ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം തകര്‍ച്ച ഭീഷണിയില്‍

author img

By

Published : Jun 20, 2022, 3:40 PM IST

​​​​നി ഇ​​​​ന്‍​​​​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ പി​​​​ന്നാ​​​​ന്പു​​​​റ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ഴി​​​​മ​​​​തി​​​​ക്ക​​​​ഥ​​​​യോ?  condition of kottayam aimanam indoor stadium  kottayam aimanam indoor stadium  indoor stadium  aimanam indoor stadium  അയ്‌മനം മി​​​​നി ഇ​​​​ന്‍​​​​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യം നിര്‍മാണത്തില്‍ അഴിമതി  അയ്‌മനം മി​​​​നി ഇ​​​​ന്‍​​​​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യം

അ​​​​ഞ്ചേകാ​​​​ല്‍​​​ കോ​​​​ടി രൂ​​​​പ മുത​​​​ല്‍ മു​​​​ട​​​​ക്കി നി​​​​ര്‍​​​​മി​​​​ച്ച സ്റ്റേ​​​​ഡി​​​​യം ഉ​​​​ദ്‌ഘാട​​​​നം ചെയ്‌ത് ദിവസങ്ങള്‍ക്കു​​​​ള്ളി​​​​ല്‍ ​​​ത​​​​ന്നെ നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​ലെ പോ​​​​രാ​​​​യ്‌മ പു​​​​റ​​​​ത്തു​​​​വന്നി​​​​രു​​​​ന്നു

കോട്ടയം: കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ച്ച്‌ ഉ​​​​ദ്‌ഘാ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ അ​​​​യ്‌മ​​​​നം മി​​​​നി ഇ​​​​ന്‍​​​​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും കായിക പ്രേമികളും രംഗത്തെത്തിയത്. അഞ്ചേകാ​​​​ല്‍​​​ കോ​​​​ടി രൂ​​​​പ മുത​​​​ല്‍ മു​​​​ട​​​​ക്കി നിര്‍മിച്ച സ്റ്റേ​​​​ഡി​​​​യം ഉ​​​​ദ്‌ഘാ​​​​ട​​​​നം ചെയ്‌ത് ദിവസങ്ങള്‍ക്കു​​​​ള്ളി​​​​ല്‍​​​ ത​​​​ന്നെ നിര്‍മാണത്തിലെ പോ​​​​രാ​​​​യ്‌മ പുറത്തുവന്നി​​​​രു​​​​ന്നു.

അയ്‌മനം മി​​​​നി ഇ​​​​ന്‍​​​​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യം നിര്‍മാണത്തില്‍ അഴിമതി

ഇ​​പ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ ത​​ക​​രാ​​റു​​ക​​ള്‍ വെ​​ളി​​ച്ച​​ത്ത് ​​വ​​രു​​ന്ന​​താ​​യും ആ​​രോ​​പ​​ണ​​മു​​ണ്ട്. 15,000 ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്‌തീ​​​​ര്‍​​​​ണ്ണ​​​​ത്തി​​​​ല്‍ ആധു​​​​നി​​​​ക സൗകര്യങ്ങ​​​​ളോ​​​​ടെ​ സ്റ്റേ​​​​ഡി​​​​യം നിര്‍മിക്കുന്നതായിരുന്നു പ​​​​ദ്ധ​​​​തി. സ്റ്റേഡി​​​​യം യാഥാര്‍ഥ്യ​​​​മാ​​​​കുമ്പോള്‍ നാടിന്‍റെ കായി​​​​ക സ്വപ്‌നങ്ങള്‍ക്ക് ചി​​​​റ​​​​ക് മുള​​​​യ്‌ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ്രള​​​​യ ഭീ​​​​ഷ​​​​ണി​​​​യു​​​​ള്ള അ​​​​യ്‌മന​​​​ത്ത് പുനരധിവാസ ക്യാ​​​​മ്പാ​​​​യും ഉപയോഗി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടല്‍.

പദ്ധതി കെങ്കേമം, പക്ഷേ: കാ​​​​യി​​​​ക​​​​രം​​​ഗം മെച്ചപ്പെടുത്താനായി 17 വ​​​​ര്‍​​​​ഷ​​​​ങ്ങ​​​​ള്‍​​​​ക്ക് മു​​​​മ്പ് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അയ്‌മനം ചാമ​​​​ത്ത​​​​റയില്‍ വാ​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ത്താ​​​​ണ് സ്റ്റേ​​​​ഡി​​​​യം നി​​​​ര്‍​​​​മി​​​​ച്ച​​​​ത്. മു​​​​ന്‍ എംഎ​​​​ല്‍​​​​എ​​​യാ​​​​യി​​​​രുന്ന സു​​​​രേ​​​​ഷ് കുറു​​​​പ്പി​​​​ന്‍റെ ഇടപെടലില്‍ സം​​​​സ്ഥാ​​​​ന ബ​​​ജ​​​​റ്റി​​​​ല്‍ അനു​​​​വ​​​​ദി​​​​ച്ച 25 മി​​​​നി സ്റ്റേ​​​​ഡി​​​​യ​​​​ങ്ങളി​​​​ല്‍ ഒ​​​​ന്നായിരുന്നു ഈ സ്റ്റേഡിയം. ര​​​​ണ്ട് ബാഡ്‌മി​​​​ന്‍റ​​​​ണ്‍ കോ​​​​ര്‍​​​​ട്ടു​​​​ക​​​​ള്‍, ഒ​​​​രു വോ​​​​ളി​​​​ബോ​​​​ള്‍ കോ​​​​ര്‍​​​​ട്ട്, സ്‌ത്രീ​​​​ക​​​​ള്‍​​​​ക്കും പു​​​​രു​​​​ഷ​​​ന്മാ​​​​ര്‍​​​​ക്കും പ്രത്യേക ചെ​​​​യ്‌ഞ്ച് റൂ​​​​മു​​​​ക​​​​ള്‍, ഓ​​​​ഫിസ് റൂം, ​​​​ശൗചാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍, ലോ​​​​ക്ക​​​​ര്‍ സൗ​​​​ക​​​​ര്യം, ഇലക്‌ട്രിക്ക​​​​ല്‍ റൂം, ​​​​ജ​​​​ല​​​​-വൈ​​​​ദ്യു​​​​തി​​ വി​​​​ത​​​​ര​​​​ണ സൗക​​​​ര്യ​​​​ങ്ങ​​​​ള്‍, സ്‌ത്രീ​​​​ക​​​​ള്‍​​​​ക്കും പുരുഷന്മാ​​​ര്‍​​​​ക്കു​​​​മു​​​​ള്ള ജിം​​​​നേ​​​​ഷ്യം എന്നിവയോടെ അ​​​​യ്‌മ​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് മുതല്‍കൂട്ടാവുന്ന പദ്ധതിയായി​​​​ട്ടാ​​​​ണ് സ്റ്റേഡി​​​യം ആ​​​​വി​​​ഷ്‌കരിച്ചത്.

ഒ​​​​പ്പം യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ലു​​​​ള്ള ക​​​​രു​​​​ത​​​​ലും പ​​​​ഞ്ചാ​​​​യ​​​​ത്ത് ല​​​​ക്ഷ്യ​​​​മി​​​​ട്ടു. കി​​​​ഫ്‌ബി​​​​യി​​​​ല്‍​​​ നി​​​​ന്ന് ​​ലഭി​​​​ച്ച ഫ​​​​ണ്ടി​​​​ല്‍ കാ​​​​യി​​​​ക യു​​​​വ​​​​ജ​​​​ന​​​​കാ​​​​ര്യ വകു​​​​പ്പ് എ​​​​ഞ്ചിനീ​​​​യ​​​​റിം​​ങ് വിഭാഗത്തിന്‍റെ സാ​​​​ങ്കേ​​​​തി​​​​ക മേല്‍നോ​​​​ട്ട​​​​ത്തി​​​​ല്‍ കിറ്റ്‌കോ ലി​​​​മി​​​​റ്റ​​​​ഡി​​​​നാ​​​​യി​​​​രു​​​​ന്നു നിര്‍മാണ ചുമതല.

കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്: സ്റ്റേ​​​​ഡി​​​​യം നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​ലെ ക്ര​​മ​​ക്കേ​​ട്​ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രാദേശി​​​ക കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം. പ്രശ്‌നത്തില്‍ ഇതുവരെ ​​​ജില്ല സ്‌പോ​​​​ര്‍​​​​ട്‌സ് കൗണ്‍സില്‍ ഇടപെട്ടില്ലെന്ന ആ​​​​രോ​​​​പ​​​​ണവും നിലനില്‍ക്കുന്നുണ്ട്. നിര്‍മാണത്തില്‍ 80 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ അ​​​​ഴി​​​​മ​​​​തിയുണ്ടെന്ന് ചൂണ്ടിക്കാ​​​​ട്ടി വാ​​​​ര്‍​​​​ഡ് മെമ്പര്‍ ബി​​​​ജു മാ​​​​ന്താ​​​​റ്റി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​​​​സ് ഡയറക്‌ടര്‍ക്ക് പ​​​​രാ​​​​തി നല്‍കി​​​​യി​​​​ട്ടു​​​​ണ്ട്.

സ്റ്റേഡിയത്തിന്‍റെ ത​​​​ക​​​​രാ​​​​റു​​​​ക​​​​ള്‍ വി​​​​ദ​​​​ഗ്‌ദ സ​​​​മി​​​​തി​​​​ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​ന്നന്ന് കാട്ടി ജി​​​​ല്ല സ്‌പോ​​​ര്‍ട്‌സ് ‍കൗ​​​​ണ്‍​സി​​​​ലി​​​​നും മെമ്പര്‍ ക​​​​ത്ത് ന​​​​ല്‍​​​​കി. കഴിഞ്ഞ ​ദി​​​​വ​​​​സം ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് നാ​​​​ട്ട​​​​കം സു​​​​രേ​​​​ഷി​​​​ന്‍റെ നേതൃത്വത്തില്‍ കോണ്‍​ഗ്ര​​​​സ് സം​​​​ഘം സ്റ്റേഡിയത്തി​​​​ല്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.