ETV Bharat / state

ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

author img

By ETV Bharat Kerala Team

Published : Nov 23, 2023, 6:35 PM IST

കണ്ടെത്താത്തതിനെ തുടർന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു  ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനി  ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം  വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി  മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി  തോട്ടിൽ വീണു കാണാതായ വിദ്യാർത്ഥിനി  body of student missing who fell into ditch found  body of student found in Bharananganam  body of student found who fell into ditch  missing student body found  kottayam news
body of student found

student who fell into ditch: കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്‌സിന്‍റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പേരൂർക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം: ഭരണങ്ങാനത്ത് ഇന്നലെ തോട്ടിൽ വീണു കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം സ്വദേശി ഹെലൻ അലക്‌സിന്‍റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പേരൂർക്കടവിൽ നിന്നും ഇന്നു (23-11-2023) വൈകുന്നേരം കണ്ടെത്തിയത് (body of student missing who fell into ditch found in kottayam).

അപകട സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടു പോകും വഴിയായിരുന്നു അപകടം. ഇന്നലെ രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു.

ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഹെലൻ. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും ഫയർഫോഴ്‌സ്‌ സംഘത്തോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ കൂട്ടവും തെരച്ചിലിൽ പങ്കാളികളായിരുന്നു.

ഇന്നലെ വൈകുന്നേരം പെയ്‌ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെൺകുട്ടി ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ വീണത്.

ALSO READ:Kumarakom Boat Accident Student Body Found കുമരകത്ത് ബോട്ടപകടത്തിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് കലക്‌ടർ

കുമരകത്ത് ബോട്ടപകടം: കോട്ടയം കുമരകത്ത് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ അനശ്വരയുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു (Student Body Found). കുമരകം പെണ്ണാർ തോട്ടിൽ അപകട സ്ഥലത്തിനു അൽപം മാറിയായിരുന്നു ഒക്‌ടോബർ 30 ന് മൃതദേഹം കിട്ടിയത് (Kumarakom Boat Accident ). കുടവെച്ചൂർ സെന്‍റ്‌ മൈക്കിൾ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനശ്വര.

അതേസമയം പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ല കലക്‌ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടിരുന്നു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമായിരുന്നു കലക്‌ടറുടെ ഉത്തരവ്.

സംഭവത്തെകുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്‌ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിരുന്നു. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു.

അനശ്വരയുടെ മൃതദേഹം ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടു കിട്ടിയത്. മരിച്ച അനശ്വര കുമരകം വാഴ പറമ്പിൽ രതീഷ് രേഷ്‌മ ദമ്പതികളുടെ മകളാണ്. രാവിലെ സ്‌കൂളിലേക്ക് പോകാൻ ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.

സംഭവസമയത്ത് അനശ്വരയുടെ വല്യച്ചനും അമ്മയും അനിയത്തിയും വള്ളത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വള്ളം കൈത്തോട്ടിൽ നിന്നു ആറ്റിലേക്ക് കയറിയപ്പോൾ എതിർ ദിശയിൽ വന്ന ബോട്ട് വള്ളത്തിലിടിക്കുകയായിരുന്നു.

എന്നാൽ ബാക്കിയുള്ളവർ രക്ഷപ്പെട്ടുവെങ്കിലും വെള്ളത്തിൽ വീണ് അനശ്വരയെ കാണാതാകുകയായിരുന്നു. കുമരകത്ത് നിന്ന് മണിയാപറമ്പിന് പോയ ബോട്ടാണ് അപകടമുണ്ടാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.