'സംഗീത ആസ്വാദനം, മരുന്നും കൂടിയാണ്': ലോക സംഗീത ദിനത്തില്‍ ഡോ. ദീപ്തിയെ പരിചയപ്പെടാം

author img

By

Published : Jun 21, 2022, 12:11 PM IST

കൊല്ലം ഡോക്‌ടര്‍ സംഗീത ചികിത്സ  ദീപ്‌തി പ്രേം സംഗീത ചികിത്സ  ലോക സംഗീത ദിനം  world music day  kollam gynecologist music therapy  kollam gynecologist advises patience to listen to music  കൊല്ലം ഗൈനക്കോളജിസ്റ്റ് സംഗീത ചികിത്സ

ഇന്ന് ലോക സംഗീത ദിനം. സംഗീതത്തെ ചികിത്സയുടെ ഭാഗമായി കാണുന്ന കൊല്ലത്തെ ഗൈനക്കോളജിസ്റ്റിനെ പരിചയപ്പെടാം.

കൊല്ലം: മരുന്നിനൊപ്പം പാട്ട് കേള്‍ക്കാന്‍ ഉപദേശിക്കുന്ന ഒരു ഗൈനക്കോളജിസ്റ്റുണ്ട് കൊല്ലത്ത്. കൊല്ലം ആശ്രാമം സ്വദേശി ദീപ്‌തി പ്രേമാണ് തന്‍റെ പക്കല്‍ ചികിത്സ തേടിയെത്തുന്ന ഗർഭിണികളോട് മരുന്നിനൊപ്പം ദിവസവും പാട്ട് കേള്‍ക്കാന്‍ ഉപദേശിക്കുന്നത്. ഗർഭ കാലത്ത് സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം ഗർഭസ്ഥ ശിശുവിലുണ്ടാക്കുന്ന മാറ്റങ്ങളെ നേരിടാൻ സംഗീത ആസ്വാദനത്തിലൂടെ ഒരു പരിധി വരെ സാധിക്കുമെന്നാണ് ദീപ്‌തി പ്രേം പറയുന്നത്.

സംഗീത ചികിത്സയുമായി ഡോക്‌ടര്‍ ദീപ്‌തി പ്രേം

സംഗീത സദസുകളിലെ നിറ സാന്നിധ്യമാണ് മ്യൂസിക്ക് തെറാപ്പിയിൽ ഗവേഷണം നടത്തുന്ന ഡോക്‌ടർ ദീപ്‌തി പ്രേം. വിവിധ രാജ്യങ്ങളിൽ മ്യൂസിക് തെറാപ്പി പ്രചാരത്തിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇത് സംബന്ധിച്ച ഗവേഷണം അത്ര വ്യാപകമല്ലെന്നാണ് ദീപ്‌തി പ്രേം പറയുന്നത്. പ്രശസ്‌ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ശിഷ്യ കൂടിയാണ് ഡോക്‌ടര്‍ ദീപ്‌തി പ്രേം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.