അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

author img

By

Published : Sep 25, 2021, 8:02 PM IST

Man arrested for trying to kill neighbor to death  അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ  നമ്പരുവികാല  Man arrested  arrested

അറസ്റ്റിലായത് കരുനാഗപ്പളളി നമ്പരുവികാല കിഴക്കടത്ത് കിഴക്കതിൽ വീട്ടിൽ സുദേവൻ

കൊല്ലം : അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ പൊലീസ് പിടിയില്‍. കരുനാഗപ്പളളി നമ്പരുവികാല കിഴക്കടത്ത് കിഴക്കതിൽ വീട്ടിൽ സുദേവൻ(55) ആണ് അറസ്റ്റിലായത്.

നമ്പരുവികാല വിനീത ഭവനത്തിൽ വിശ്വംഭരനെ ആണ് സുദേവൻ ആക്രമിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിശ്വംഭരന്‍റെ വീടിന് മുന്നിലെത്തി സുദേവന്‍ ജാതി പറഞ്ഞ് അസഭ്യം വിളിക്കുകയും ഉടുമുണ്ട് ഉരിഞ്ഞ് നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് ചോദ്യം ചെയ്‌ത വിശ്വംഭരന്‍ ആവർത്തികരുതെന്ന് താക്കീത് ചെയ്‌തിട്ടുമുണ്ട്.

Also Read: ലൈംഗികാതിക്രമം : സ്വയരക്ഷയ്‌ക്കായി അച്ഛനെ കൊലപ്പെടുത്തി മകള്‍

ഇതിന്‍റെ വിരോധത്തിൽ വെട്ടുകത്തിയുമായി വിശ്വംഭരന്‍റെ വീട്ടുമുറ്റത്തെത്തിയ സുദേവൻ അസഭ്യം വിളിച്ച് ഉടുമുണ്ട് ഉരിഞ്ഞെറിയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ് ആശുപ്രതിയിലായ വിശ്വംഭരൻ അപകടനില തരണം ചെയ്‌തു. കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണർ ഷൈനു തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കരുനാഗപ്പളളി ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നും പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.