ETV Bharat / state

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്രയ്‌ക്ക് കാസര്‍കോട്‌ തുടക്കം

author img

By

Published : Mar 9, 2021, 2:07 PM IST

Updated : Mar 9, 2021, 4:52 PM IST

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം  നീതിയാത്രയ്‌ക്ക് കാസര്‍കോട്‌ തുടക്കം  നീതിയാത്ര  വാളയാര്‍ പെണ്‍കുട്ടികള്‍  walayar death  neethi yatra begins from kasargod  kasargod
വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നയിക്കുന്ന നീതിയാത്രയ്‌ക്ക് കാസര്‍കോട്‌ തുടക്കം

കാസര്‍കോട്‌ മുതല്‍ പാറശാല വരെയുള്ള യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തിന് പകരം പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് അമ്മ

കാസര്‍കോട്‌: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള അമ്മയുടെ നീതി യാത്രയ്‌ക്ക് കാസര്‍കോട്‌ തുടക്കം. മക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടും കുറ്റവാളികളെ ശിക്ഷിക്കാത്ത ഭരണകൂടത്തിനോടുള്ള പ്രതിഷേധമാണ് യാത്രയിലൂടെ ഉയര്‍ത്തുന്നത്. കാസര്‍കോട്‌ മുതല്‍ പാറശാല വരെയുള്ള യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പര്യടനം നടത്തും. യാത്ര കാസര്‍കോട്‌ ഒപ്പുമരച്ചുവട്ടില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. 2017 ലാണ് വളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക്‌ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാത്ര.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്രയ്‌ക്ക് കാസര്‍കോട്‌ തുടക്കം

കൂടുതല്‍ വായനയ്‌ക്ക്‌; വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; നീതിയാത്രയ്‌ക്ക് നാളെ തുടക്കം

സംഭവം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തിന് പകരം പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് അമ്മ. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ചതിക്കപ്പെടുകയായിരുന്നുവെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. നീതി നിഷേധം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ച് ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ എന്തിനാണ് ഭരണം, എന്തിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയ ചോദ്യങ്ങളാണ് നീതിയാത്രയില്‍ ഉന്നയിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യാത്രയുടെ ഭാഗമാകും.

Last Updated :Mar 9, 2021, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.