ETV Bharat / state

കണ്ണൂരിന് പിന്നാലെ കാസർകോടും; 149 നിയമ ലംഘനങ്ങൾ, പിഴത്തുക കണ്ട് ഞെട്ടി കുടുംബം

author img

By ETV Bharat Kerala Team

Published : Nov 11, 2023, 3:50 PM IST

Updated : Nov 11, 2023, 7:48 PM IST

four wheeler fined by AI Camera for violation  ai camera fine  ai camera  kasargod ai camera fine issue  vehicle ai camera fine  പിഴ ചുമത്തി  എഐ ക്യാമറ പിഴ ചുമത്തി  എഐ ക്യാമറ  കാസർകോട് എഐ ക്യാമറ പിഴ  കാസർകോട് കാറിന് പിഴ ചുമത്തി
kasargod ai camera fine issue

four-wheeler fined by AI Camera 149 times for violation: സീറ്റ്‌ ബെൽറ്റ് ഇടാത്തതിന്‍റെ പേരിൽ എഴുപത്തിനാലുകാരന് ചുമത്തിയ പിഴത്തുക കണ്ട് ഞെട്ടി കാസർകോട് സ്വദേശി.

കാസർകോട് : ഹെൽമെറ്റ് ധരിക്കാത്തതിന്‍റെ പേരിൽ കണ്ണൂരിൽ 86,500 രൂപ യുവാവിന് പിഴ ലഭിച്ചതിന് പിന്നാലെ കാസർകോട് സീറ്റ്‌ ബെൽറ്റ് ഇടാത്തതിന്‍റെ പേരിൽ എഴുപത്തിനാലുകാരന് ലഭിച്ചത് 74,500 രൂപ പിഴ (four wheeler fined by AI Camera 149 times for violation). വീട്ടിൽ നിന്ന് സമീപത്തെ മരമില്ലിലേക്ക് ഒരു ദിവസം നാലും അഞ്ചും തവണ സീറ്റ് ബെൽറ്റിടാതെ കാറിൽ പോക്കുവരവ് നടത്തിയതാണ് ഇയാൾക്ക് വിനയായത്.

ഓരോ തവണത്തെ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ ഐ ക്യാമറയിൽ പതിഞ്ഞു. പിന്നാലെ സീറ്റ് ബെൽറ്റിടാത്ത ചിത്രം സഹിതം നിയമ ലംഘന നോട്ടീസ് ലഭിച്ചു. അഞ്ച് മാസത്തിനിടെ കാറുടമയുടെ പേരിലെത്തിയത് 149 നിയമ ലംഘന നോട്ടീസും 74,500 രൂപ പിഴയുമാണ്.

ബദിയഡുക്ക ചെന്നാർക്കട്ട സ്വദേശിനിയാണ് കെഎൽ 14 വൈ 6737 രജിസ്‌ട്രേഷൻ നമ്പറുള്ള കാറിന്‍റെ ഉടമ. തന്‍റെ പിതാവ് അബൂബക്കർ ഹാജിയാണ് ഈ കാർ ഓടിക്കാറുള്ളതെന്ന് ഇവർ പറയുന്നു. 74 വയസുണ്ട് അബൂബക്കർ ഹാജിക്ക്. പിഴ കണ്ട് ഞെട്ടിയിരിക്കുകയാണ് കുടുംബം.

ഒരു ദിവസം നാല് തവണയെങ്കിലും മില്ലിലേക്ക് പോകാറുണ്ട്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാനും ഉച്ചയ്ക്ക് ഊണ് കഴിക്കാനുമായി മില്ലിൽ നിന്ന് വീട്ടിലേക്ക് വരാറുണ്ട്. വൈകിട്ട് വീണ്ടും പോയ് വരും. ഈ യാത്രകളത്രയും സീറ്റ് ബെൽറ്റില്ലെന്ന നിയമ ലംഘനമായി ക്യാമറയിൽ പതിഞ്ഞു.

മൊബൈൽ ഫോണിൽ നിരന്തരം സന്ദേശം അയച്ചെങ്കിലും പിഴ അടച്ചില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നിയമ ലംഘന നോട്ടിസ് തപാലിൽ അയച്ചു തുടങ്ങി. ഇപ്പോൾ അത് മുക്കാൽ ലക്ഷം ആയി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ളതാണ് നിലവിലെ പിഴ. അതിന് ശേഷമുള്ളത് വരാൻ ഇരിക്കുന്നതെ ഉള്ളു. അതേസമയം, പണം അടയ്ക്കാമെന്ന് ഉടമ അറിയിച്ചിട്ടുണ്ട്.

Also read: 150ലേറെ നിയമലംഘനങ്ങള്‍, നോട്ടിസ് കിട്ടുമ്പോള്‍ എഐ ക്യാമറയ്ക്കുമുന്നിലെത്തി അഭ്യാസപ്രകടനവും ; പിഴത്തുകയറിഞ്ഞ് ഞെട്ടി കണ്ണൂരിലെ യുവാവ്

കണ്ണൂർ സ്വദേശിക്ക് 86,500 രൂപ പിഴ ലഭിച്ചു: കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ 25കാരനാണ് 86,500 രൂപയാണ് പിഴ ലഭിച്ചത്. 150ലേറെ തവണ നിയമം ലംഘിച്ചതായി എഐ ക്യാമറയിൽ പതിഞ്ഞിരുന്നു (Youth Caught In AI Camera). തുടർന്ന് ഇയാൾക്ക് നോട്ടിസ് അയച്ചെങ്കിലും പിഴയടച്ചില്ല. മാത്രമല്ല, അതേ ക്യാമറയ്ക്ക്‌ മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തി എന്ന് ആർടിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒടുവിൽ പിഴയായി ഇയാൾക്ക് അടക്കേണ്ടി വന്നത് 86,500 രൂപയായിരുന്നു (Youth Got Huge Fine). മൂന്ന് മാസത്തിനിടെയാണ് ഇയാൾക്ക് 150ലേറെ തവണ പിടിവീണത്. പലതവണയായി നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടിസ് മൊബൈലില്‍ ലഭിച്ചിട്ടും യുവാവ് ഇത് കാര്യമാക്കിയിരുന്നില്ലെന്ന് മാത്രമല്ല നിയമലംഘനം തുടരുകയും ചെയ്‌തു.

പിഴയടക്കാത്തതിനെതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തി യുവാവിനെതിരെ നടപടി എടുക്കുകയായിരുന്നു. നിയമലംഘനം തുടര്‍ന്നതിന് യുവാവിന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്‌തതിനും പുറകിലിരിക്കുന്ന യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് യുവാവിന് കൂടുതലായി പിഴ ലഭിച്ചത്.

Last Updated :Nov 11, 2023, 7:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.