കോണ്‍ഗ്രസ് അക്രമത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു: പന്ന്യൻ രവീന്ദ്രൻ

author img

By

Published : Jan 12, 2022, 7:48 PM IST

Panyan Raveendran against Congress  Panyan Raveendran visited Dheeraj home  കോണ്‍ഗ്രസിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍  പന്ന്യന്‍ രവീന്ദ്രന്‍ ധീരജിന്‍റെ വീട് സന്ദര്‍ശിച്ചു  സിപിഐ നേതാക്കള്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവിന്‍റെ വീട് സന്ദര്‍ശിച്ചു

കൊലപാതകവുമായി ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്‌ അതിൽ മാന്യത കാണിച്ചില്ല. അവർ വീണ്ടും പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. സ്വന്തം പാർട്ടിയിൽ പെട്ടൊരാളാണ് കൊലപാതകം ചെയ്തുവെന്നറിഞ്ഞാൽ ജനങ്ങളോട് കാണിക്കേണ്ട വിനയവും മര്യാദയും പോലും കാണിച്ചില്ല.

കണ്ണൂര്‍: കേരളത്തിൽ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട് നാടിനെ അക്രമത്തിന്റെ വഴിയിലേക്ക് കൊണ്ടുപോയി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ഇതിന്‍റെ ഭാഗമായാണ് ധീരജിന്‍റെ കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടിനെ അക്രമത്തിന്‍റെ വഴിയിലേക്ക് കൊണ്ടുപോയി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: പന്ന്യൻ രവീന്ദ്രൻ

നേതാക്കളുടെ സംസാരം ഉണ്ടാക്കുന്ന വിനകളിൽ ഒന്നാണിത്. മരണപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരജിന്‍റെ കൊലപാതകം രാഷ്ട്രീയകൊലപാതകത്തിന്‍റെ മറ്റൊരു പതിപ്പാണ്.

Also Read: മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക്‌ ലഭിക്കും സ്ഥിരം ജോലി

കൊലപാതകവുമായി ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്‌ അതിൽ മാന്യത കാണിച്ചില്ല. അവർ വീണ്ടും പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. സ്വന്തം പാർട്ടിയിൽ പെട്ടൊരാളാണ് കൊലപാതകം ചെയ്തുവെന്നറിഞ്ഞാൽ ജനങ്ങളോട് കാണിക്കേണ്ട വിനയവും മര്യാദയും പോലും കാണിച്ചില്ല.

ഭീഷണി, മെയ്ക്കരുത്ത്, ആയുധം എന്നിവ കൊണ്ട് നേടിയെടുക്കാമെന്ന ധാരണ വളർത്തിയെടുത്തു കൊണ്ടിരിക്കുന്നു. അത് അപകടകരമായ സൂചനയാണ്. കോളജിന് പുറത്തുനിന്നും എത്തി കൊലപാതകം നടത്തിയ വ്യക്തിയെ പാർട്ടിയുടെ നേതാക്കന്മാര്‍ ന്യായീകരിക്കാൻ മറുവാദങ്ങൾ നിരത്തുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും പന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌ കുമാർ, സി ലക്ഷ്മണൻ തുടങ്ങിയവരും വീട് സന്ദർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.