ETV Bharat / state

24 മണിക്കൂറിനിടെ രണ്ടാംതവണ, കണ്ണൂരിൽ മാവോയിസ്റ്റ് - തണ്ടർബോൾട്ട് ഏറ്റുമുട്ടൽ തുടരുന്നു

author img

By ETV Bharat Kerala Team

Published : Nov 14, 2023, 1:34 PM IST

Updated : Nov 14, 2023, 6:05 PM IST

Kannur Maoist attack  Maoist attack in Kannur  Kannur Maoist thunderbolt issue  മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ  കണ്ണൂർ മാവോയിസ്റ്റ് വെടിവയ്‌പ്പ്  ഉരുപ്പുംകുറ്റി മാവോയിസ്റ്റ്  മാവോയിസ്റ്റും പൊലീസും തമ്മിൽ വെടിവയ്‌പ്പ്  maoist attack kerala  maoist attack kerala kannur uruppumkutty
Kannur Maoist Attack

Kannur Maoist Attack: കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഇന്നലെ അർധരാത്രിയോടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

കണ്ണൂർ: ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും (Kerala thunderbolts) തമ്മിൽ വീണ്ടും ഏറ്റുമുട്ടി (Kannur Maoist Attack). 24 മണിക്കൂറിനിടെ ഉരുപ്പുംകുറ്റി വനമേഖലയിൽ രണ്ട് തവണയാണ് വെടിവയ്പ്പുണ്ടായത്. രാത്രി 10 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഒരു മണിക്കൂർ നീണ്ടു നിന്നു.

പിന്നീടും ഏറ്റുമുട്ടൽ ഉണ്ടായി. ഉൾവനത്തിൽ ദൗത്യ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്‌. മാവോയിസ്റ്റുകൾ പുറത്ത് കടക്കാതിരിക്കാൻ വനത്തിന് പുറത്ത് പരിശോധന ശക്തമാക്കി. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്തെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.

ഇന്ന് പു​ല​ർ​ച്ചെ​യും രാവിലെയും വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അർധരാത്രി 12 മണിക്ക് ​ശേ​ഷം അ​ഞ്ച് റൗണ്ടോ​ളം വെ​ടി​യൊ​ച്ച കേ​ട്ട​താ​യും പി​ന്നീ​ട് അത് പുല​ർ​ച്ചെ ​വ​രെ തു​ട​ർ​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​രു​പ്പും​കു​റ്റി, എ​ട​പ്പു​ഴ, വാളത്തോ​ട് പ്രദേശ​ങ്ങ​ൾ ഇപ്പോഴും പൊലീ​സി​ന്‍റെ നിയന്ത്രണത്തിൽ ത​ന്നെയാണ്.

ഉ​രു​പ്പും​കു​റ്റി ടൗ​ണി​ൽ മാ​ത്രം 50 ഓ​ളം പൊലീ​സുകാരെ രാ​ത്രി മുതൽ വിന്യസിച്ചിരുന്നു. പുലർ​ച്ചെ ടാ​പ്പിങ് ജോ​ലി​ക്ക് പോ​കു​ന്ന​വ​രെ പോ​ലും പൊലീ​സ് ത​ട​യുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌ത ശേഷമാണ് കടത്തി വിട്ടത്. ഉരുപ്പുംകുറ്റി ടൗ​ണി​ലും മലമുകളിലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കും പൊലീ​സ് സംരക്ഷണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്നു​മു​ള്ള അഭ്യൂഹങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. അതിനിടെ മ​ഹ​സ​ർ ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചു. മ​ഹ​സ​ർ ത​യാ​റാ​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വെ​ടി​വ​യ്‌പ്പ് ന​ട​ന്ന പ്രദേശത്തേ​ക്ക് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​റ​പ്പെ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എന്നാൽ, തുട​ർ​ന്നും വെ​ടി​യൊ​ച്ച​ക​ൾ കേ​ൾ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന​ത് താത്കാലികമാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് എന്നാണ് ലഭിക്കുന്ന വിവരം.

Also read: കണ്ണൂരിൽ തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

മാവോയിസ്റ്റ് ഏറ്റുമുട്ടൽ : ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഇന്നലെ (നവംബർ 13) രാവിലെ 9.30ഓടെയാണ് വെടിവയ്‌പ്പുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചു. പരിശോധനയ്ക്കിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്‌റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് സൂചന. തുടർന്ന് തണ്ടർബോൾട്ട് സംഘം പ്രത്യാക്രമണം നടത്തി. പ്രത്യാക്രമണത്തിൽ രണ്ട് മാവോയിസ്‌റ്റുകൾക്ക് പരിക്കേറ്റതായാണ് സംശയം.

മാവോയിസ്റ്റുകളുടെ കൈയിലുണ്ടായിരുന്ന തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. മാവോയിസ്‌റ്റ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്. അതിന്‍റെ സൂചനകൾ തെരച്ചിലിൽ തണ്ടർബോൾട്ട് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Read more: കണ്ണൂരിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ : ഉരുപ്പുംകുറ്റിയിൽ രാത്രിയിലും തെരച്ചിൽ തുടർന്ന് തണ്ടർബോൾട്ട്

ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിലെല്ലാം നേരത്തേ തന്നെ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ആറളത്ത് വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്ത സംഭവം ഉണ്ടായത്. പശ്ചിമഘട്ട മേഖല മാവോയിസ്‌റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്നാണ് പറയപ്പെടുന്നത്. കേരളത്തോട് ചേർന്ന ഭാഗത്ത് പരിശോധന ശക്തമാകുമ്പോൾ ഇവർ കർണാടക ഭാഗത്തേക്ക് കടക്കുന്നതാണ് പതിവ് രീതി.

Last Updated :Nov 14, 2023, 6:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.