ETV Bharat / state

DYFI Against P Jayarajan Son Jain Raj: 'സംഘടനയെയും നേതാക്കളെയും താറടിച്ചുകാണിക്കാനുള്ള ഹീനശ്രമം'; പി ജയരാജന്‍റെ മകനെതിരെ ഡിവൈഎഫ്ഐയും സിപിഎമ്മും

author img

By ETV Bharat Kerala Team

Published : Sep 11, 2023, 11:47 AM IST

DYFI Against P Jayarajan Son Jain Raj  Jain Raj Facebook Post  Jain Raj  Jain Raj Kiran Karunakaran  Kiran Karunakaran  cpm against jain raj  cpm and dyfi against jain raj  p jayarajan son  dyfi against p jayarajan son jain raj  p jayarajan son facebook post  Dyfi kannur  പി ജയരാജന്‍റെ മകനെതിരെ ഡിവൈഎഫ്ഐയും സിപിഎമ്മും  പി ജയരാജന്‍റെ മകനെതിരെ ഡിവൈഎഫ്ഐ  പി ജയരാജന്‍റെ മകനെതിരെ സിപിഎം  ജെയിൻ രാജ് ഫേസ്‌ബുക്ക്  ജെയിൻ രാജ് ഫേസ്‌ബുക്ക് പോസ്റ്റ്  ഫേസ്‌ബുക്ക് പോസ്റ്റ് ജെയിൻ രാജ്  സിപിഎം ഡിവൈഎഫ്ഐ കണ്ണൂർ ജെയിൻ രാജ്  പി ജയരാജൻ മകൻ  പി ജയരാജൻ മകൻ ഫേസ്‌ബുക്ക് പോസ്റ്റ്
DYFI Against P Jayarajan Son Jain Raj

Jain Raj Facebook Post : കിരൺ പാനൂർ അസഭ്യമായി ഒരു വർഷം മുൻപ് കമന്‍റിട്ടതും അർജുൻ ആയങ്കിയുടെ വിവാഹത്തിന് കിരൺ പങ്കെടുത്തതിന്‍റെ ഫോട്ടോയും ഫേസ്‌ബുക്കിൽ പങ്കുവച്ച് പി ജയരാജന്‍റെ മകൻ ജയിൻ രാജ്. ഈ നീക്കത്തെ വിമർശിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും.

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെയും എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെയും മക്കൾ വിവാദം പലപ്പോഴായി സിപിഎമ്മിനെ പിടിച്ചുകുലുക്കിയ സംഭവങ്ങളാണ്. വീണ വിജയന്‍റെ മാസപ്പടി വിവാദം (Veena Vijayan Monthly Quota Controversy) ഇപ്പോഴും വാർത്തകളിൽ നിന്ന് മറഞ്ഞിട്ടില്ല. അതിനിടയിലാണ് കണ്ണൂരിൽ നിന്ന് മറ്റൊരു സംസ്ഥാന നേതാവിന്‍റെ മകനെതിരെയുള്ള ആരോപണം കണ്ണൂർ സിപിഎമ്മിനെ വാർത്തകളിലേക്ക് എത്തിക്കുന്നത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍റെ മകൻ ജെയിൻ രാജിന് എതിരെയാണ് (DYFI Against P Jayarajan Son Jain Raj) വിമർശനവുമായി ഡിവൈഎഫ്ഐയും (DYFI) സിപിഎമ്മും (CPM) രംഗത്തെത്തിയത്. പാനൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയുമായ കിരൺ കരുണാകരന് (Kiran Karunakaran) എതിരെ സോഷ്യൽ മീഡിയയിൽ ജെയിൻ രാജ് (Jain Raj Facebook Post) ചില പോസ്റ്റുകൾ ഇട്ടിരുന്നു. ഇതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഡിവൈഎഫ്ഐ ജില്ല കണ്ണൂർ കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജില്ല സെക്രട്ടേറിയറ്റിന്‍റെ പ്രതിഷേധ പ്രസ്‌താവന വന്നത്. ജയിന്‍റെ പേര് പ്രസ്‌താവനയിൽ പറഞ്ഞിട്ടില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം എന്നാണ് പ്രസ്‌താവനയിൽ അഭ്യർഥിക്കുന്നത്.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കിരൺ പാനൂർ അസഭ്യമായ കമന്‍റ് ഇട്ടതിന്‍റെ സ്‌ക്രീൻ ഷോട്ടാണ് ജെയിൻ രാജ് പങ്കുവച്ചത്. കിരണ്‍ ഒരു വര്‍ഷം മുന്‍പ് ഫേസ്‌ബുക്കിൽ ഇട്ട ഒരു പോസ്റ്റിന് താഴെ നല്‍കിയ മറുപടി കമന്‍റായിരുന്നു അത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടി അസഭ്യ വാക്കുകള്‍ കൂട്ടി ചേര്‍ത്ത് കൊണ്ട് ഒരു കുറിപ്പും ജെയിൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തു. ഇത് കൂടാതെ, സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ വിവാഹത്തിൽ കിരൺ പങ്കെടുത്തതിന്‍റെ ഫോട്ടോയും ജെയിൻ സമൂഹ മാധ്യമത്തിൽ പങ്കുവയ്‌ക്കുകയായിരുന്നു. ഇതിലാണ് സംഘടന വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.

ഡിവൈഎഫ്ഐക്ക്‌ പിന്നാലെ ജെയിൻ രാജിനെ വിമർശിച്ച് സിപിഎം പാനൂർ ഏരിയ കമ്മിറ്റിയും രംഗത്തെത്തി. ജയിന്‍റെ പേര് പറയാതെയാണ് ഏരിയ കമ്മിറ്റി പ്രസ്‌താവന ഇറക്കിയത്. പാനൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയുമായ കിരൺ കരുണാകരനെതിരെ സോഷ്യൽ മീഡിയയിൽ വന്ന ചില പോസ്റ്റുകൾ അനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീർത്തികരമായിട്ടുള്ളതുമാണ്. ഇത് തികച്ചും പ്രതിഷേധാർഹമാണ്. സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ സഭ്യമല്ലാത്ത ഭാഷകൾ ഉപയോഗിക്കാൻ പാടില്ല.

ഇത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്‌മകൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നത് തികച്ചും അപലപനീയമാണ്. ഇത്തരം നീക്കങ്ങൾ ഒരു ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും സിപിഎം ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ പറയുന്നു. വിഷയത്തിൽ പി ജയരാജനോ, ജില്ലാ സെക്രട്ടറിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല

ഡിവൈഎഫ്ഐ ജില്ല സെക്രട്ടേറിയറ്റിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് : 'പ്രസ്‌താവന

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അഭ്യർത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്‌ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുൻപ് തന്നെ ഡി.വൈ.എഫ്.ഐ ചർച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.

ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.